April 27, 2026

പടിഞ്ഞാറത്തറയിൽജനസാഗരമായി ജന ജാഗ്രത യാത്ര

0
IMG_20211202_102557.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: കോൺഗ്രസ് ജില്ലയിൽ നടത്തുന്ന ജനജാഗ്രത യാത്രക്ക് പടിഞ്ഞാറത്തറയിൽ നിന്നും തുടക്കമായി. രണ്ട് ദിവസമായി നടത്തുന്ന യാത്ര ഇന്ന് കൽപ്പറ്റയിൽ സമാപിക്കും. ടി. സിദ്ധിഖ് എം.എൽ.എ നടത്തുന്ന യാത്രക്ക് പടിഞ്ഞാറത്തറയിൽ വൻ ജനാവലിയുണ്ടായി. കെ.പി സി സി ജനറൽ സെക്രട്ടറി കെ.കെ അബ്രഹാം ഉദ്ഘാടനം ചെയ്തു. വൈത്തിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മാണി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പി.പി ആലി,പി കെ അബ്ദുറഹ്മാൻ, ജോണി നന്നാട്ട്, ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ് ബഷീർ, ടി.ജെ ഐസക് ,, ജംഷീർ പള്ളിവയൽ, വി.എ മജീദ്, എം.എം ജോസഫ്, പുഷ്പലത, ശാന്തകുമാരി, ചിന്നമ്മ ജോസ്, ഗിരിജ, പി.ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ കാപ്പി ക്കളം ,പടിഞ്ഞാറത്തറ ഭാഗത്ത് ടി. സിദ്ധിഖ് എം.എൽ. എ എത്തി പ്രദേശത്ത് വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *