May 1, 2026

ആദിവാസി മേഖലയിലെ ചുഷണത്തിനെതിരെ സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പരിപാടി

0
06
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ആദിവാസി മേഖലയിലെചുഷണവും കൊള്ളയടിയും ഇല്ലായ്മ ചെയ്യുന്നതിനും ചൂഷിത വിഭാഗത്തെ അവബോധം നടത്തുതിനും സാക്ഷരതാ മിഷന്റെ തുടര്‍വിദ്യാഭ്യാസം കൂടിയേ തീരു എന്ന് ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി കെ.പി.ജോസഫ്അഭിപ്രായപ്പെട്ടു. ആദിവാസികള്‍ മൃഗീയമായി കൊള്ളയടിക്കപ്പെടുന്നുവെന്ന് വിലയിരുത്തപ്പെടുന്നതായി ലൈഫ് മിഷന്‍ പ്രോജക്ട് ഡയറക്ടര്‍ കൂടിയായ അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 22ന് നടക്കുന്ന ആദിവാസി സാക്ഷരതയുടെ പൊതു പരീക്ഷക്ക് മുന്നോടിയായി പഞ്ചായത്ത്‌കോ-ഓര്‍ഡിനേറ്റര്‍മാരുടെയും നോഡല്‍ പ്രേരക്മാരുടെയും കണ്‍വീനര്‍ പ്രേരക്മാരുടെയും അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പദ്ധതികള്‍ പലതുംആദിവാസികള്‍ക്കായി നടപ്പാക്കി. പക്ഷെ അതെങ്ങനെ നടപ്പാക്കി എന്ന കാര്യത്തില്‍ സുതാര്യത ഇല്ലാതായത് ആദിവാസികളുടെ അറിവില്ലായ്മയാണ്. ആദിവാസികള്‍ക്ക്അവബോധമുണ്ടാകണമെങ്കില്‍ അക്ഷരം പഠിച്ച്അറിവിന്റെ തിരിനാളം പകര്‍ന്ന് നല്‍കണമെന്ന് വിലയിരുത്തല്‍യോഗം അഭിപ്രായപ്പെട്ടു.ജില്ലാ പഞ്ചായത്ത്‌വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി അക്ഷരസന്ദേശം നല്‍കി.ജില്ലാകോ-ഓര്‍ഡിനേറ്റര്‍സി.കെ.പ്രദീപ്കുമാര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സാക്ഷരത മിഷന്‍ അസി. ഡയറക്ടര്‍കെ.അയ്യപ്പന്‍ നായര്‍മുഖ്യപ്രഭാഷണം നടത്തി.വിവിധ പഞ്ചായത്ത്‌കോ-ഓര്‍ഡിനേറ്റര്‍മാരും പ്രേരക്മാരും സംസാരിച്ചു. ആദിവാസി സാക്ഷരതാ പദ്ധതിയുടെ ചുമതലയുള്ള അസി. കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും അസി. കോ-ഓര്‍ഡിനേറ്റര്‍സ്വയ നാസര്‍ നന്ദിയും പറഞ്ഞു.ജില്ലയില്‍ആദിവാസിസാക്ഷരതാ പദ്ധതി നടക്കുന്ന 283 കോളനികളില്‍ തെരഞ്ഞെടുത്ത കോളനികള്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍കെ.അയ്യപ്പന്‍ നായര്‍സന്ദര്‍ശിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *