June 5, 2026

ചോമാടിയിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു

0
IMG_20211205_205911.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : ചോമാടിയിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. ചോമാടി മുട്ടത്തിൽ യാക്കോബ് (62) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. മരത്തിന് മുകളിലെ തേനീച്ച കൂടിൽ പരുന്ത് കൊത്തി തേനീച്ചകൾ ഇളകി യാക്കോബിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവ സമയം അതു വഴി ബൈക്കിൽ പോവുകയായിരുന്ന നാദാപുരം സ്വദേശി കൃഷ്ണദാസിനെയും തേനീച്ചയുടെ ആക്രമിച്ചു. ഇദ്ദേഹത്തെ മീനങ്ങാടി ആരോഗ്യയിലും തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൃഷ്ണദാസിനോടൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല. യാക്കോബിന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏലിയാമ്മയാണ് ഭാര്യ. മക്കൾ: മത്തായി, ആനി, ജൂബി. മരുമക്കൾ: ലാലു, ജെയിംസ്, ജെസ്സി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *