കൽപ്പറ്റ നഗര സൗന്ദര്യവത്കരണം: സ്ട്രീറ്റ് ലൈറ്റുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച
കൽപ്പറ്റ: കൽപ്പറ്റ നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി കൽപ്പറ്റ നഗരത്തിൽ പുതുതായി സ്ഥാപിച്ച് സ്ട്രീറ്റ് ലൈറ്റുകളുടെ ഉദ്ഘാടനം 10-ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നർവഹിക്കുമെന്ന് നഗര സഭ ഭരണ സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . 115 വാൾട്ടിന്റെ 24 ലൈറ്റുകളും, 235 വാൾട്ടിന്റെ 25 ലൈറ്റുകളും, വാൾട്ടിന്റെ 112 ലൈറ്റുകളും ആണ് പുതുതായി 190 സ്ഥാപിച്ചിട്ടുള്ളത്.പൊതുമരാമത്ത് ഫണ്ടിൽ നിന്ന്
1. 42 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.
അന്നേ ദിവസം വ്യാപാരികളുടെ സഹകരണത്തോടെ നിലവിൽ സ്ഥാപിച്ച 300 ചെടികൾക്ക് പുറമെ പുതുതായി 300 പൂച്ചെടിച്ചട്ടികളും സ്ഥാപിക്കുന്നു. 5 കോടി രൂപയുടെ നഗരസൗന്ദര്യ വത്കരണം ഡീപ്പോൾ സ്കൂൾ പരിസരം മുതൽ കൈനാട്ടി വരെയാണ് പുരോഗമിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഫുട്പാത്തുകൾ നവീകരിച്ച് മുഴുവനായും കൈവരികൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിക്കും. പ്രസ്തുത പരിപാടിയിൽ കൽപ്പറ്റ നിയോജക മണ്ഡലം എം. എൽ.എ അഡ്വ. ടി സിദ്ധീഖ് അദ്ധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ നഗരസഭാ ചെയർമാൻ മുജീബ് കേയംതൊടി, നഗരസഭാ വൈസ് ചെയർപേഴ്സൺ കെ അജിത, വികസന കാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.ജെ ഐസക്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply