ബിഗ് സല്യൂട്ട് നൽകി രാജ്യം, ബ്രിഗേഡിയര്‍ ലിഡ്ഡെര്‍ക്ക് രാജ്യം ആദരവോടെ വിട നൽകി
പ്രത്യേക ലേഖകൻ.
ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ ജീവൻ പൊലിഞ്ഞ ബ്രിഗേഡിയർ ലഖ്ബിന്ദർ സിങ് ലിഡ്ഡെർക്ക് വിട നൽകി രാജ്യം. സംസ്കാര ചടങ്ങുകൾ ഡൽഹി കന്റോൺമെന്റിലുള്ള ബ്രാർ സ്ക്വയറിൽ ഏറെ
ആദരവോടെ നടന്നു.
ഹെലികോപ്ടർ അപകടത്തിൽ ജീവൻ പൊലിഞ്ഞ ബ്രിഗേഡിയർ ലഖ്ബിന്ദർ സിങ് ലിഡ്ഡെർക്ക് വിട നൽകി രാജ്യം. സംസ്കാര ചടങ്ങുകൾ ഡൽഹി കന്റോൺമെന്റിലുള്ള ബ്രാർ സ്ക്വയറിൽ ഏറെ
ആദരവോടെ ബിഗ് സല്യൂട്ട് നൽകി.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്, ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, കരസേന മേധാവി എംഎം നരവാണെ, നാവികസേനാ മേധാവി ചീഫ് അഡ്മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി ചീഫ് മാർഷൽ വിആർ ചൗധരി, എൻഎസ്എ അജിത്ത് ഡോവൽ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.
ഹരിയാണയിലെ പഞ്ച്കുള സ്വദേശിയാണ് ബ്രിഗേഡിയർ ലഖ്ബിന്ദർ സിങ് ലിഡ്ഡെർ. അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനൊപ്പം ഒരുവർഷമായി സൈനിക പരിഷ്കരണങ്ങളിൽ ഒപ്പം പ്രവർത്തിച്ച അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപകടമരണം.
1990 ലാണ് ജമ്മു കശ്മീർ റൈഫിൾസിൽ ജോലി ആരംഭിച്ചത്. ഇന്ത്യയുടെ കസാഖ്സ്താനിലെ സൈനിക നടപടിയിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള അദ്ദേഹത്തിന് സേനാമെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റെ സംസ്കാര ചടങ്ങുകളും ഇന്ന് നടക്കും. ഇവരുടെയും ലാൻസ് നായിക് വിവേക് കുമാറിന്റെയും മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കി ഒമ്പത് സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചറിയൽ നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇവരുടെ സംസ്കാരച്ചടങ്ങുകൾ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം നടത്തുമെന്ന് കരസേന അറിയിച്ചിരുന്നു.
അതുവരെ മൃതദേഹങ്ങൾ സേനാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയായിരുന്നു.
വ്യാഴാഴ്ച കോയമ്പത്തൂരിലെ സൂലൂരിൽനിന്ന് വ്യോമസേനയുടെ വിമാനത്തിലാണ് മൃതദേഹങ്ങൾ കൊണ്ടുവന്നത്. രാത്രി ഒൻപതോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി മൃതദേഹങ്ങളിൽ അന്ത്യോപചാരമർപ്പിച്ചത്. തുടർന്ന് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്.
രാജ്യം ഏറെ ആദരവോടെയാണ് ഈ ചടങ്ങുകൾ നേരിട്ടും ദൃശ്യ'
നവ മാധ്യമങ്ങൾ വഴിയും കണ്ടത്.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്, ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, കരസേന മേധാവി എംഎം നരവാണെ, നാവികസേനാ മേധാവി ചീഫ് അഡ്മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി ചീഫ് മാർഷൽ വിആർ ചൗധരി, എൻഎസ്എ അജിത്ത് ഡോവൽ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.
ഹരിയാണയിലെ പഞ്ച്കുള സ്വദേശിയാണ് ബ്രിഗേഡിയർ ലഖ്ബിന്ദർ സിങ് ലിഡ്ഡെർ. അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനൊപ്പം ഒരുവർഷമായി സൈനിക പരിഷ്കരണങ്ങളിൽ ഒപ്പം പ്രവർത്തിച്ച അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപകടമരണം.
1990 ലാണ് ജമ്മു കശ്മീർ റൈഫിൾസിൽ ജോലി ആരംഭിച്ചത്. ഇന്ത്യയുടെ കസാഖ്സ്താനിലെ സൈനിക നടപടിയിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള അദ്ദേഹത്തിന് സേനാമെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റെ സംസ്കാര ചടങ്ങുകളും ഇന്ന് നടക്കും. ഇവരുടെയും ലാൻസ് നായിക് വിവേക് കുമാറിന്റെയും മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കി ഒമ്പത് സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചറിയൽ നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇവരുടെ സംസ്കാരച്ചടങ്ങുകൾ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം നടത്തുമെന്ന് കരസേന അറിയിച്ചു. അതുവരെ മൃതദേഹങ്ങൾ സേനാ ആശുപത്രിയിൽ സൂക്ഷിക്കും.

Leave a Reply