April 27, 2026

ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 5.08

0
IMG_20211210_170333.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ:   വയനാട് ജില്ലയില്‍ ഇന്ന് (10.12.21) 105 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 76 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.08 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133850 ആയി. 131618 പേര്‍ രോഗമുക്തരായി. നിലവില്‍ 1461 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1345 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1738 പേര്‍ ഉള്‍പ്പെടെ ആകെ 11867 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 660 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
മീനങ്ങാടി 13 , ബത്തേരി 11 , പുല്‍പ്പള്ളി 8 , കല്‍പ്പറ്റ , പൂതാടി 7 വീതം , മാനന്തവാടി , നെന്മേനി 6 വീതം , മേപ്പാടി , വൈത്തിരി 5 വീതം , അമ്പലവയല്‍ , കണിയാമ്പറ്റ 4 വീതം , കോട്ടത്തറ , മുള്ളന്‍കൊല്ലി , മുട്ടില്‍ , നൂല്‍പ്പുഴ , തിരുനെല്ലി 3 വീതം , മൂപ്പൈനാട് , പൊഴുതന , തരിയോട് , വെങ്ങപ്പള്ളി 2 വീതം , എടവക , പടിഞ്ഞാറത്തറ , പനമരം , തവിഞ്ഞാല്‍ , തൊണ്ടര്‍നാട് , ഒരോര്‍ത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ദുബായില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *