April 27, 2026

ശബരിമല: നീലിമലപ്പാത ഇന്ന് തുറക്കും

0
IMG_20211212_092903.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രത്യേക ലേഖകൻ.
ശബരിമല:നീലിമലപ്പാതയിലൂടെ ഞായറാഴ്ച പുലർച്ചെ രണ്ടുമുതൽ തീർഥാടകർക്ക് പ്രവേശിക്കാം. എട്ടുവരെയാണിത്. പമ്പയിൽനിന്ന് നീലിമല വഴിയും സ്വാമി അയ്യപ്പൻ റോഡിലൂടെയും സന്നിധാനത്തേക്കു പോകാനാകും.
നീലിമലപ്പാതയിൽ ഏഴ് അത്യാഹിത മെഡിക്കൽസെന്ററുകളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലായി രണ്ട് കാർഡിയോളജി സെന്ററുകളും പ്രവർത്തിച്ച് തുടങ്ങും.
 കുടിവെള്ളത്തിനായി സംവിധാനവുമുണ്ട്. 56 ശൗചാലയ യൂണിറ്റുകളും തയ്യാറായി കഴിഞ്ഞു. അയ്യപ്പസേവാസംഘത്തിന്റെ 40 വൊളന്റിയർമാർ അടങ്ങുന്ന സ്ട്രെച്ചർ യൂണിറ്റുകളും സന്നദ്ധമായി കഴിഞ്ഞു.
പമ്പാസ്നാനവും ബലിതർപ്പണവും നടത്താം. ത്രിവേണി വലിയപാലംമുതൽ ആറാട്ടുകടവുവരെയുള്ള ഭാഗത്താണ് സ്നാനം അനുവദിച്ചിട്ടുള്ളതെന്ന് കളക്ടറേറ്റിൽ ചേർന്ന അവലോകനയോഗത്തിനുശേഷം കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു.
12 മണിക്കൂർവരെ മുറികളിൽ താമസിക്കാം
തീർഥാടകർക്ക് സന്നിധാനത്ത് മുറിയെടുത്ത് താമസിക്കാൻ അനുമതി നൽകി. പരമാവധി 12 മണിക്കൂർവരെ താമസിക്കാം. സന്നിധാനത്തെത്തി ഇവ ബുക്കുചെയ്യാം. നടപ്പന്തലിലും മറ്റും വിരിെവക്കാനുള്ള അനുമതി നൽകില്ലെന്ന് കളക്ടർ വ്യക്തമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *