പ്രാദേശിക പി.ടി.എ യോഗങ്ങൾ നടത്തി

പോരൂർ: പോരൂർ ഗവണ്മെന്റ് എൽ.പി സ്കൂളിൽ വിദ്യാലയ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും സ്കൂളും രക്ഷിതാക്കളും തമ്മിൽ ഉള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമായി കുളത്താടാ,മുതിരേരി,പുഞ്ചക്കടവ്,കാട്ടിമൂല പ്രദേശങ്ങളിൽ ആയി പ്രാദേശിക പി.ടി.എ യോഗങ്ങൾ ചേർന്നു.പി.ടി.എ പ്രസിഡണ്ട് മനോജ് കല്ലരിക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗങ്ങളിൽ ഹെഡ് മാസ്റ്റർ രമേശൻ മാസ്റ്റർ ഭൗതിക അക്കാദമിക വികസന പ്രവർത്തനങ്ങളുമായി ബന്ധപെട്ടു കാര്യങ്ങൾ അവതരിപ്പിക്കുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു അതതു പ്രദേശങ്ങളിലെ അധ്യാപകരും രക്ഷിതാക്കളും പ്രസ്തുത യോഗങ്ങളിൽ പങ്കാളികൾ ആയി.പ്രാദേശികവിഭവ സമാഹാരണത്തിന്റെ ഉദ്ഘാടനം ചാലിൽ പ്രസാദിന്റെ ഭവനത്തിൽ ചേർന്ന പ്രാദേശിക പി.ടി. എ യോഗത്തിൽ വച്ചു നടത്തി.പ്രസ്തുത യോഗത്തിൽ അധ്യാപകരായ സൗമ്യ,ഷോബി മാസ്റ്റർ, സുധ, ജിഷ, സരിത പി.ടി.എ വൈസ് പ്രസിഡന്റ് മാധവൻ,എം.പി.ടി.എ പ്രസിഡണ്ട് നിമിഷ,വൈസ് പ്രസിഡണ്ട് അൽഫോൺസാ,എന്നിവരും പങ്കെടുത്തു.



Leave a Reply