April 26, 2026

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌ക്കരണം: നിയമസഭാ സമിതി തെളിവെടുപ്പ് ഇന്ന്

0
IMG_20211214_093109.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:   ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭാ സമിതി ഇന്ന്  തെളിവെടുപ്പ് നടത്തും. ഉച്ചയ്ക്ക് 2ന് വൈത്തിരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് തെളിവെടുപ്പ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ച് വിനോദ സഞ്ചാരം, തദ്ദേശ സ്വയംഭരണം, വനം, പരിസ്ഥിതി, ഊര്‍ജ്ജം എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്നുമാണ് സമിതി തെളിവെടുക്കുക. തുടര്‍ന്ന് നാളെ  ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് നടപടികള്‍ അവലോകനം ചെയ്യും. കെ.പി.എ മജീദ് എം.എൽ.എ ചെയർമാനും, എം.എൽ.എമാരായ കെ. ആൻസലൻ, ആൻ്റണി ജോൺ, പി.വി. അൻവർ, സി.ആർ. മഹേഷ്, എം. മുകേഷ്, ടി. സിദ്ദിഖ്, വാഴൂർ സോമൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് നിയമസഭയുടെ അഷ്വറൻസ് കമ്മിറ്റി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *