May 16, 2026

ഡ്രോപ്പ് ഔട്ട് ഫ്രീ – സംയുക്ത ഡ്രൈവുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭ

0
By ന്യൂസ് വയനാട് ബ്യൂറോ
      

  ബത്തേരി:  സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയിലെ മുഴുവന്‍ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കുന്നതിനായി ഡ്രോപ്പ് ഔട്ട് ഫ്രീ യജ്ഞവുമായി ബത്തേരി നഗരസഭ. മുനിസിപ്പല്‍ എഡ്യൂക്കേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് ഡയറ്റ്, ബത്തേരി ബി.ആര്‍.സി, ട്രൈബല്‍ വകുപ്പ്, പോലീസ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കുന്നതിനായി ജനപ്രതിനിധികള്‍, അദ്ധ്യാപകര്‍, പി.ടി.എ, പോലീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത സംഘം നവംബര്‍ 21 മുതല്‍ കുട്ടികളുടെ ഗൃഹ സന്ദര്‍ശനം നടത്തും. നഗരസഭ ഹാളില്‍ നടന്ന എം.ഇ.സി യോഗത്തിലാണ് തീരുമാനം. നിലവില്‍ അപകടകരമായ തൊഴില്‍ മേഖലകളില്‍ ജോലിക്കു പോകുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്തുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഇവര്‍ക്ക് ജോലി നല്‍കുന്ന തൊഴില്‍ ഉടമയുടെ പേരിലും, ജോലി ചെയ്യുന്ന തോട്ടം ഉടമയുടെ പേരിലും ബാലവേല നിരോധന നിയമം പ്രകാരം കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വകുപ്പ് യോഗത്തില്‍ അറിയിച്ചു. നഗരസഭാ ഹാളില്‍ നടന്ന എം.ഇ.സി യോഗം നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ. അബ്ബാസ് അലി, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി. ബെന്നി, അസിസ്റ്റന്റ് ടി.ഡി.ഒ എം. മജീദ്, സെക്രട്ടറി എന്‍.കെ. അലി അസ്ഹര്‍, എം.ഇ.സി കണ്‍വീനര്‍ പി.എ. അബ്ദുള്‍നാസര്‍, സി.ആര്‍.സി കോര്‍ഡിനേറ്റര്‍ ടി.കെ. സജിനി, എം. അനീഷ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *