May 15, 2026

പുൽപ്പള്ളി വ്യാപാരഭവൻ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

0
IMG_20211230_190551.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :പുൽപ്പള്ളി വ്യാപാരഭവൻ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.

പ്രസ്തുത ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു.
 വ്യാപാരി സമൂഹത്തിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ അങ്ങേയറ്റം വിലമതിക്കുന്നതാണ് എന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ട്രഷറർ: ദേവസ്യ മേച്ചേരി ഉദ്ഘാടനവേളയിൽ അഭിപ്രായപ്പെട്ടു.
 അതുപോലെതന്നെ കോവിഡ് കാലത്തും, പ്രളയ ദുരിത കാലത്തും വ്യാപാരി സമൂഹത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളും, സമൂഹത്തിന് നൽകിയ പിന്തുണയും, സഹകരണവും എന്നും വിലമതിക്കുന്നതാണ് എന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് : ടി. എസ് ദിലീപ് കുമാർ തന്റെ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
 കൂടാതെ വ്യാപാര സമുച്ചയങ്ങളും ഓഡിറ്റോറിയവും അടക്കമുള്ള ഈ ഷോപ്പിംഗ് കോംപ്ലക്സ് പുൽപ്പള്ളി യുടെ വികസനത്തിന് ഒരു നാഴികക്കല്ലു തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
 ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ : ദേവസ്യ മേച്ചേരി നിർവഹിച്ചു.
 പുൽപ്പള്ളി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് : മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച യോഗത്തിൽ, കെ. വി. വി. ഇ. എസ് ജില്ലാ പ്രസിഡന്റ് : കെ കെ വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി.
പുൽപ്പള്ളി പ്രദേശത്തെ വ്യാപാരി സമൂഹവും, പീഡിക തൊഴിലാളികളും, ജനപ്രതിനിധികളും, പ്രദേശവാസികളും, ചുമട്ടുതൊഴിലാളികളുമ ടക്കം ഒത്തുചേർന്ന് ഉത്സവപ്രതീതി നിറഞ്ഞ അന്തരീക്ഷത്തിലാണ് വ്യാപാരഭവൻ ഉദ്ഘാടനം ചെയ്തത്.
 ഈ വേദിയിൽ അവശത അനുഭവിക്കുന്ന രോഗികളെ സഹായിക്കാനുള്ള സാമ്പത്തിക സഹായം പെയിൻ ആൻഡ് പാലിയേറ്റീവ് പ്രസിഡണ്ട് : ഇമ്മാനുവൽ മാസ്റ്റർക്ക്‌ കൈമാറി.
 അജിമോൻ കെ.എസ്, ജില്ലാ ട്രഷറർ : ഹൈദ്രു, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ: കെ.ഉസ്മാൻ, കുഞ്ഞിരായിൻ ഹാജി, ബാബു ഇ.ടി, ജോയിൻ ടി. ജോയ്, വിജയൻ, പി.ആർ മഹേഷ്, സുനിൽ ജോർജ്, ഷൈല ടോമി, ബേബി പി. സി എന്നിവർ പ്രസംഗിച്ചു.
കെ.ജോസഫ്, കെ. കെ അബ്രഹാം, മുഹമ്മദ് ഇ.കെ, ബാബു, രാജേഷ്, ജോസഫ് പി. വി, ടോമി പി.സി, റഫീഖ് കെ.വി, ബാബു,സി.കെ, വേണുഗോപാൽ, പൈലി പി.എം, അനന്തൻ കെ. കെ, ബേബി എം.കെ, ഹംസ, പ്രഭാകരൻ, സജീ വർഗീസ്, ഷൈജു, പ്രസന്നകുമാർ, രാമകൃഷ്ണൻ, ബാബുരാജ്, രാഘവൻ സി. എം, ശിവദാസ്, വികാസ് ജോസഫ്, അജേഷ് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *