June 25, 2026

നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് നൂറാം വാർഷികം ആഘോഷിച്ചു

0
IMG_20211230_201435.jpg
By ന്യൂസ് വയനാട് ബ്യൂറോ
  മാനന്തവാടി:    നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് നൂറാം വാർഷികം ആഘോഷിച്ചു.1921ൽ ഐക്യ നാണയ സംഘമായി രൂപീകരിച്ച ബാങ്ക് പ്രവർത്തന പാതയിൽ നൂറു വർഷങ്ങൾ പിന്നിടുകയാണ്. നൂറാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം   ബാങ്ക് പ്രസിഡന്റ്‌  മനു ജി കുഴിവേലിയുടെ ആദ്യക്ഷതയിൽ മാനന്തവാടി നിയോജകമണ്ഡലം എം എൽ എ  ഒ ആർ കേളു അവർകൾ നിർവഹിച്ചു. ബാങ്കിലെ ആദ്യകാല ഡയറക്ടർമാരെ ബ്ലോക്ക്‌ പ്രസിഡന്റ്‌  ജസ്റ്റിൻ ബേബി ആദരിച്ചു. വാർഷികത്തിനോടനുബന്ധിച്ച് നടത്തിയ തോണിച്ചാൽ ടൗൺ സൗന്ദര്യ വൽക്കരണത്തിന്റെ പ്രഖ്യാപനം എടവക പഞ്ചായത്ത്‌ പ്രസിഡന്റ്‌  പ്രദീപൻ മാസ്റ്റർ നിർവഹിച്ചു. ബാങ്കിലെ ആദ്യകാല മെമ്പർ മാരെ ജോയിന്റ് ഡയറക്ടർ ഓഡിറ്റ്  എം സജീറും, ആദ്യകാല പ്രസിഡന്റ്‌ മാരെ മനു ജി കുഴിവേലിയും,മുൻ കാല ജീവനക്കാരെ സെക്രട്ടറി ഇൻ ചാർജജ്  രാജു മാത്യു വും ആദരിച്ചു. . ബാങ്ക് പരിധിയിലെ മികച്ച കർഷകർക്കുള്ള പുരസ്ക്കാരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ  എ ജോണി യും, മികച്ച സംരംഭകർക്കുള്ള പുരസ്ക്കാരം പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബുദീൻ ആയാ ത്തും സമ്മാനിച്ചു.വാർഷികത്തിനോടുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെന്റ് ന്റെ പ്രകാശനം ബ്ലോക്ക്‌ മെമ്പർ ഇന്ദിര പ്രേമചന്ദ്രൻ ചെറുവയൽ രാമന് നൽകിക്കൊണ്ട് നിർവഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെൻസി ബിനോയ്‌ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്ന യോഗത്തിന് ബാങ്ക് ഡയറക്ടർ എ. ചന്ദ്രൻ നന്ദി അർപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *