റഷ്യൻ അധിനിവേശത്തിൻ്റെ ഇരകളുടെ പലായനങ്ങൾ തുടരുകയാണ്. യുദ്ധം സൃഷ്ടിക്കുന്ന പലായനങ്ങൾ.
സി.ഡി. സുനീഷ്
ലോക ചരിത്രത്തിൽ ഇടം ചേർക്കപ്പെട്ട പലായനങ്ങളിൽ ദുരന്തം ,പാരിസ്ഥിതീക തകർച്ച ,ജല – ഭക്ഷ്യക്ഷാമം ,എന്നീ ദുരന്തമുഖങ്ങളിൽ നിന്നുമാണ് അഭയാർത്ഥികൾ
പ്രാണൻ നില നിർത്താൻ പലായനങ്ങൾ നടത്തിയത്.
റഷ്യൻ അധിനിവേശത്തിൻ്റെ ഇരകളുടെ പലായനങ്ങൾ തുടരുകയാണ്.
യുക്രൈനിൽ നിന്നും നാടുകടന്നവരുടെ എണ്ണം 20 ലക്ഷം കഴിഞ്ഞുവെന്ന്
ഐക്യരാഷ്ട്ര സഭ .
പോളണ്ടിലേക്കാണ് ഭൂരിഭാഗവും എത്തിയത്.
നാടുവിട്ടവരിൽ വിദേശികൾ 1 ലക്ഷം
പേരുണ്ട്.
12 ലക്ഷം പേരാണ്
13 ദിവസത്തിനിടക്ക് പോളണ്ടിൽ അഭയാർത്ഥികളായി
എത്തിയത്.
1.9 ലക്ഷം പേർ ഹംഗറിയിലും ,
1.4 ലക്ഷം പേർ
സ്ലൊവാക്യയും ,
99,300 പേർ റഷ്യയിലും ,
82,000 പേർ വീതം
മൊൾഡാവ ,റൊമാനിയ
അതിർത്തിയും കടന്നു.
2 ലക്ഷത്തിലേറെ
യുക്രൈനികൾ യൂറോപ്യൻ രാജ്യങ്ങളിൽ എത്തി.
ഭക്ഷണം ,വെള്ളം ,മരുന്ന്
ഇല്ലാതെ അലയുന്ന ബസ് മാർഗ്ഗം രക്ഷിച്ച് കൊണ്ടിരിക്കുന്നു .
4.3 ലക്ഷം ജനസംഖ്യയുള്ള മരിയൊപോളിൽ നിന്നും
2 ലക്ഷത്തോളം പേർ നാടു് കടന്ന് കഴിഞ്ഞു.
യുദ്ധം ഉണ്ടാക്കിയ
അഭയാർത്ഥികളുടെ ജീവിതങ്ങൾ എന്നിനി പൂക്കും ….?






Leave a Reply