May 3, 2024

ജയശ്രീ വിജയകുമാറിന് വനിതാ എക്സലൻസ് പുരസ്കാരം സമ്മാനിച്ചു

0
Img 20220309 101042.jpg
കൽപ്പറ്റ: വനിതാ ദിനത്തോടനുബന്ധിച്ച് കൊളഗപ്പാറ സൺബേർഡ് ഗാർഡൻ റിസോർട്ടിൽ നടന്ന വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് സമാപിച്ചു. വനിതാ എക്സലൻസ് അവാർഡും സമ്മാനിച്ചു.
 മീറ്റിൻ്റെ ഭാഗമായി ജില്ലയിലെ വനിതാമാധ്യമ പ്രവർത്തകരെ ആദരിച്ചു.
സൺബേർഡ് ഗാർഡൻ റിസോർർട്ടിൽ നടന്ന വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റിൽ 
 മീഡിയ വിംഗ്സ് ഏർപ്പെടുത്തിയ വനിതാ എക്സലൻസ് പുരസ്കാരം ഇന്ത്യയിലെ ആദ്യത്തെ അക്കൗണ്ടിംഗ് ഫിനിഷിംഗ് സ്കൂൾ സ്ഥാപകയും ജെ.എസ്. കൺസൾട്ടൻസി മാനേജിംഗ് ഡയറക്ടറുമായ എറണാകുളം നോർത്ത് പറവൂർ സ്വദേശിനി ജയശ്രീ വിജയകുമാറിന് നടി വഫ നൂർജഹാൻ 
സമ്മാനിച്ചു. കൊളഗപ്പാറ സൺബേർഡ് ഗാർഡൻ റിസോർട്ടിൽ നടന്ന ചടങ്ങിൽ വനിതാ മാധ്യമ പ്രവർത്തകരെയും മികച്ച വനിതാ യൂടൂബർമാരെയും വയനാട്ടിലെ ആദ്യത്തെ വനിതാ ടൂറിസം സംരംഭക ലൈസ രഘുവിനെയും നടി വഫ നൂർജഹാൻ ആദരിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തക പി .ഒ. ഷീജ,
  നടിയും വ്ളോഗറുമായ റാഷിദ ആച്ചി, ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ജേണലിസ്റ്റും വ്ളോഗറുമായ ഹെയ്ദി സാദിയ, തുടങ്ങിയ മികവ് തെളിയിച്ച വനിതാ വ്ളോഗർമാരെയും വനിതാ മാധ്യമ പ്രവർത്തകരെയും ആദരിച്ചു.
ചടങ്ങിൽ ഓൾ  കേരള ടൂറിസം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ.രമിത്ത് അധ്യക്ഷത വഹിച്ചു. ലിഷ മേരി ഡിക്രൂസ്, ബിന്ദു ടി.ജെ, ഇ.വി. ആശ . 
,
സി.വി.ഷിബു, സി.ഡി.സുനീഷ്, ഇ.ജെ.ജോഫർ ,അൻവർ സാദിഖ്,
ജിൻസ് ടി.ജെ.
തുടങ്ങിയവർ പ്രസംഗിച്ചു. അനില ഷാജി, പി.എസ് .അശ്വതി, വൃന്ദ തോൽപ്പെട്ടി ,സബീന, നൗഫ, ഡോ.സൽവ തുടങ്ങിയവർ നേതൃത്വം നൽകി. 
മൂന്ന് ദിവസത്തെ പരിപാടിയുടെ ഭാഗമായി മീനങ്ങാടി നാട്ടുകൂട്ടം കലാസമിതിയുടെ നേതൃത്വത്തിൽ നാടൻ പാട്ട് അവതരണവുമുണ്ടായിരുന്നു.
മീഡിയ വിംഗ്സ്,
  ഗ്ലോബ് ട്രക്കേഴ്സ്, ഡി.ടി.പി.സി.വയനാട്, ആൾ കേരള ടൂറിസം അസോസിയേൻ,
കേരള റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ, കേരള ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ
 ചേർന്ന് നടത്തിയ വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റിൻ്റെ ഭാഗമായാണ് വ്യത്യസ്ത പരിപാടികൾ നടന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *