August 29, 2026

പച്ചക്കറി കൃഷി നടീല്‍ നടത്തി

0
IMG_20220310_064901.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന്റെയും മാനന്തവാടി കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സ്ഥാപനതല പച്ചക്കറി കൃഷി നടീല്‍ നടത്തി. കൃഷി നടീലിന്റെ ഉദ്ഘാടനം വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നൂനമര്‍ജ്ജ നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എ.പി ദിനേശ് കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ.രാമുണ്ണി പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫീസര്‍ കെ.എസ് ആര്യ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സി.വി മുരളീധരന്‍, വി.കെ രജീഷ്, ഭവാനി തഗോല്‍, കെ.കെ.രാജി, ടി.ബി രാജേഷ് കുമാര്‍, മഞ്ജുഷ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *