June 24, 2026

തൊണ്ടർനാട്ടിൽ വിമുക്തി പഞ്ചായത്ത് തല ബോധവൽക്കരണ പരിപാടി നടത്തി

0
IMG_20220326_102509.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: എക്സൈസ് റേഞ്ച് ഓഫീസിന്റെയും തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ തൊണ്ടർനാട് പഞ്ചായത്ത് ഹാളിൽ വച്ച് തൊണ്ടർനാട്  ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി വിമുക്തി പഞ്ചായത്ത് തല ബോധവൽക്കരണ പരിപാടി നടത്തി. പ്രസ്തുത പരിപാടി തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്  അംബിക ഷാജി  ഉദ്ഘാടനം ചെയ്തു.പ്രസ്തുത പരിപാടിയിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പർ ചന്തു എംഎം  അധ്യക്ഷത വഹിച്ചു. മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ  പി ജി രാധാകൃഷ്ണൻ അവറുകൾ സമൂഹത്തിൽ ഉയർന്നു വരുന്ന മദ്യത്തിനും മയക്കുമരുന്നിനും ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് എടുത്തു. കൂടാതെ കുടുംബശ്രീ അംഗങ്ങൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്വിസ് കോമ്പറ്റീഷനും നടത്തി. ഒന്നാം സമ്മാനം, രണ്ടാം സമ്മാനം,   മൂന്നാം സമ്മാനം  എന്നീ വിജയികൾക്ക്  സമ്മാനദാനം തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്, വിവിധ വാർഡുകളിലെ മെമ്പർമാർ എന്നിവർ ചേർന്ന് നൽകി. പ്രസ്തുത പരിപാടിയിൽ  തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്  മെമ്പർമാർ, മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻറ്റീവ് ഓഫീസർ കെ പി ലത്തീഫ് സിവിൽ എക്സൈസ് ഓഫീസർമാരായ  വിജേഷ് കുമാർ പി,  രാജേഷ് കെ തോമസ് , വനിതാ സിവിൽ എക്സൈസ് ഓഫീസർ   ഷൈനി കെ എം  എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *