May 20, 2024

നൃത്ത അധ്യാപകർ പ്രതിഷേധിച്ചു

0
Img 20220326 102241.jpg
മാനന്തവാടി: ഡോക്ടർ നീന പ്രസാദിൻ്റെ മോഹിനിയാട്ടം, ജില്ലാ ജഡ്ജിയുടെ ഇടപെടലിനെ തുടർന്ന് നിർത്തിവെച്ച നടപടിയിൽ ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (എ കെ ഡി ടി ഒ ) പ്രതിഷേധം രേഖപ്പെടുത്തി. പാലക്കാട് മോയൻ എൽപി സ്കൂളിൽ ആണ് ജില്ലാ ജഡ്ജി കലാം പാഷയുടെ ഇടപെടലിനെ തുടർന്ന് മോഹിനിയാട്ടം പോലീസ് നിർത്തിവെച്ചത്. പരിപാടിയുടെ ശബ്ദം തനിക്ക് അലോസരം ആകുന്നു എന്നതായിരുന്നു മുന്നോട്ടുവെച്ച കാരണം. ഈ വിഷയം ദേശീയതലത്തിൽ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. കലാ കേരളത്തിനു തന്നെ ഏറെ അപമാനമായ കലാകാരൻമാരോടുള്ള ഈ നടപടിയിൽ തെറ്റു മനസ്സിലാക്കി ജഡ്ജി മാപ്പ് പറയണമെന്ന് യോഗം അഭിപ്രായപ്പെട്ടു. എ കെ ഡി ടി ഒ സ്റ്റേറ്റ് പ്രസിഡൻറ് മനോജ് മാനന്തവാടി, ജില്ലാ പ്രസിഡൻറ് ഹിപ്പ്സ് മാസ്റ്റർ, റീമ പപ്പൻ , കലാമണ്ഡലം ഉഷാ രാജേന്ദ്രപ്രസാദ്, ഉണ്ണി മാസ്റ്റർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *