May 20, 2024

ആം ആദ്മി പാർട്ടി സംഗമം: സംഘാടക സമിതി രൂപീകരിച്ചു

0
Img 20220326 120614.jpg
കൽപ്പറ്റ:  ആം  ആദ്മി പാർട്ടി ജില്ലാ  സംഗമം 17 ന് നടക്കും. ഇതിന് മുന്നോടിയായി വയനാട്  വൈറ്റ് ബീയിൽ  എ എ പി പ്രവർത്തന സമിതി യോഗം ചേർന്നു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ആലികുട്ടി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കൺവീനർ അജി കൊളോണിയ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി ജേക്കബ് റിപ്പോർട്ട് അവതരിപ്പിച്ചു., ജില്ലാ ട്രഷറർ ബാബു തച്ച റോത്ത്, അഡ്വ എം. ഒ തോമസ്, അനിൽ വർമ്മ, സൽമാൻ റിപ്പൺ , ഇ.വി. തോമസ്, മനോജ് തലപ്പുഴ, അബ്ദുള്ള കുട്ടി ബത്തേരി , കൃഷ്ണൻ കുട്ടി കൽപ്പറ്റ , വർഗ്ഗീസ് ബത്തേരി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ വയനാട് ജില്ലാ പ്രവർത്തക സംഗമം സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായി സംഘാടക സമിതി രൂപീകരിച്ചു. ഏപ്രിൽ 17 ന് രാവിലെ 10 മണിക്ക് കൽപ്പറ്റ കൈനാട്ടി  പത്മപ്രഭാ ഹാളിൽ സംഘടിപ്പിക്കും.  സംസ്ഥാന കൺവീനർ പി.സി സിറിയക്ക് , സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ഭാസ്ക്കരൻ തുടങ്ങി നേതാക്കൾ പങ്കെടുക്കും.  സംസ്ഥാന നിരീക്ഷകൻ രാജ , ജാഫർ അത്തോളി, ജില്ലാ നിരീക്ഷകൻ സംസ്ഥാന അസ്സിസ്റ്റന്റ് സെക്രട്ടറി ആലികുട്ടി എന്നിവർ യോഗത്തിൽ പങ്കെടുക്കും. ജില്ലയിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *