November 7, 2026

ചലനം : ശില്പശാല സംഘടിപ്പിച്ചു

0
IMG-20221003-WA00532.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിചലനം 22 എന്ന പേരിൽ ഏകദിന ശില്പ ശാല നടത്തി.ശാഖ പ്രസിഡന്റ്‌, സെക്രട്ടറിമാരടക്കം മുന്നൂറ് പേര് പങ്കെടുത്ത ക്യാമ്പിൽ മർഹും പി.പി.എ കരീം സാഹിബിന് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനക്ക് സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചി കോയ തങ്ങൾ നേതൃത്വം നൽകി.ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി കെ അബുബക്കർ ഉത്ഘാടനം ചെയ്‌തു.ഒന്നാമത്തെ സെഷൻ ഉസ്മാൻ കഞ്ഞായി അധ്യക്ഷത വഹിച്ചു.ഹസീം ചെമ്പ്ര മുസ്ലിം ലീഗ് കാലഘട്ടത്തിന്റെ ആവശ്യം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.എം മുഹമ്മദ്‌ ബഷീർ, റസാഖ് കൽപ്പറ്റ ,സി കെ ഇബ്രാഹിം ഹാജി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ ആശംസകൾ നേർന്നു. രണ്ടാമത്തെ സെഷൻ എ മൂസ അധ്യക്ഷത വഹിച്ചു. നേതൃത്വം എങ്ങനെയാവണം എന്ന വിഷയത്തിൽ അബ്ദുസ്സമദ് പൂക്കൂട്ടോർ ക്ലാസ്സെടുത്തു. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡബ്ല്യു എം. ഒ വിദ്യാർത്ഥിനി ഷക്കീല ബീഗത്തിനും , എസ്ടിയു ഫെഡറേഷനുകളുടെ ജില്ല ഭാരവാഹികളായ ഖാസിം ,ഷാഫി പടിഞ്ഞാറത്തറ ,ഇഞ്ചി അബ്ദുള്ള ,ചോമ്പാളൻ ഹാരിസ് എന്നിവരെയും ആദരിച്ചു കെ.ബി നസീമ ,യു.സി അസീസ് ഹാജി ,എ ജാഫർ, സമീർ കെ, സി കെ ഗഫൂർ, എ.സി മൊയ്തു ,സി.മുഹമ്മദ് ,ജി.ആലി കെ.ഹാരിസ് ,കെ ടി കുഞബ്ദുള്ള ,നവാസ് സി കെ, അസ്മഹമീദ്, പി സി മമ്മുട്ടി, കെ സി ഇബ്രാഹിം പ്രസംഗിച്ചു.സി ഇ ഹാരിസ് കർമ്മ രേഖ അവതരിപ്പിച്ചു. എൻ പി ശംസുദ്ധീൻ സ്വാഗതവും, എം പി നൗഷാദ് നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *