April 19, 2024

ബിലോ 1500 ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ്

0
Img 20221005 Wa00142.jpg
 ബത്തേരി:വയനാട് ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ബത്തേരി ഹോട്ടൽ റീജൻസി ഓഡിറ്റോറിയത്തിൽ വെച്ച് ഒമ്പതാം തിയതി ഞായറാഴ്ച്ച 1500 ൽ താഴെ എലോ റേറ്റിംഗ് വിഭാഗത്തിലുള്ളവർക്കായി ഏകദിന ചെസ്സ് ടൂർണ്ണമെന്റ് നടത്തും. കേരള,കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള 200-ൽ പരം ചെസ്സ് താരങ്ങൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും.ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം രാവിലെ 9.30 ന്, ബത്തേരി എം.എൽ എ . ഐ.സി. ബാലകൃഷ്ണൻ നിർവ്വഹിക്കും. 10 മണിക്ക് മൽസരങ്ങൾ ആരംഭിക്കും.ടൂർണ്ണമെന്റിൽ ഒരു ലക്ഷം രൂപയുടെ 60 ക്യാഷ് പ്രൈസുകളും 20 ട്രോഫികളും മെഡലുകളും സമ്മാനമായി നൽകുന്നതാണ്. അണ്ടർ 15, അണ്ടർ 12, അണ്ടർ – 10 , അൺറേറ്റഡ്‌ , വിഭാഗങ്ങൾക്ക് പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷനായി  
 ബന്ധപ്പെടുക : വിനീഷ് പി.എസ്. -9446350145, സന്തോഷ് വി.ആർ. – 9605020305, രമേഷ് ആർ. -97440 56901.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *