October 18, 2026

ഡിവൈഎഫ്ഐ യുവജന പ്രതിഷേധം സംഘടിപ്പിച്ചു

0
IMG_20221013_092210.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഹിന്ദി അറിയില്ലെങ്കിൽ ജോലിയില്ലെന്ന സംഘപരിവാർ തിട്ടൂരത്തിനെതിരെ
ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ 
യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ സുധീർ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു , കെ മുഹമ്മദലി, അർജ്ജുൻ ഗോപാൽ, പി ജംഷീദ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് കെ. എം ഫ്രാൻസിസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ജിതിൻ കെ ആർ സ്വാഗതവും കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറി സി ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *