October 18, 2026

ലഹരി വിരുദ്ധ ദീപം തെളിയിക്കല്‍ നാളെ

0
IMG_20221021_175300.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: സുല്‍ത്താന്‍ ബത്തേരി നഗരസഭയും എക്സ്സൈസ് വകുപ്പും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ബത്തേരിയില്‍ ലഹരി വിരുദ്ധ ദീപം തെളിയിക്കും. നാളെ ശനി വൈകീട്ട് 6 ന് സ്വതന്ത്രമൈതാനിയില്‍  നടക്കുന്ന ദീപം തെളിയിക്കലില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ്, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍, സ്ഥിരം സമിതി അധ്യക്ഷന്‍ മാര്‍, കൗണ്‍സിലര്‍മാര്‍, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, നഗരസഭ സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, നഗരസഭ ജീവനക്കാര്‍, വ്യാപാരികള്‍, കുടുംബശ്രീ, വിദ്യാര്‍ത്ഥികള്‍, അസംപ്ഷന്‍, വിനായക നഴ്സിങ് വിദ്യാര്‍ത്ഥികള്‍ വിവിധ സംഘടനകള്‍ എന്നിവര്‍ പങ്കെടുക്കും.
വൈകീട്ട് 4 മുതല്‍ അസംപ്ഷന്‍ സ്‌കൂളില്‍ നിന്നും ആരംഭിക്കുന്ന ലഹരി വിരുദ്ധ റാലി സ്വതന്ത്ര മൈതാനിയില്‍ സംഗമിക്കും. പരിപാടിയുടെ ഭാഗമായി ഫ്ലാഷ് മോബ്, ഗോത്ര സഭയുടെ തുടി, വിവിധ കലാരൂപങ്ങള്‍, നാടന്‍ കലാപരിപാടികള്‍ എന്നിവയും നടക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *