August 12, 2026

ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ ദീപവും തെളിച്ച് ലഹരി പ്രതിരോധ ബോധവത്കരണം നടത്തി

0
IMG_20221023_104705.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായി   ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ഫ്ലാഷ് മോബും ലഹരിക്കെതിരെ ദീപം തെളിക്കൽ ചടങ്ങും സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ  അശോകകുമാർ .എസ് . സ്വാഗതം പറഞ്ഞ ചടങ്ങിൽ സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ.രമേശ്‌ അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി എം. എൽ. എ  ,ഐ. സി. ബാലകൃഷ്ണൻ ദീപം തെളിയിച്ചു ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
 സുൽത്താൻ ബത്തേരി അസംപ്ഷൻ  ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച റാലി നഗര സഭ ചെയർമാൻ ടി.കെ. രമേശ്‌ ഫ്ലാഗ് ഓഫ്‌ ചെയ്തു. കുടുംബശ്രീ, വിനായക നഴ്സിംഗ് കോളേജ്, അസ്സുമ്പ്ഷൻ നഴ്സിംഗ് കോളേജ്, സർവജന ജി.വി.എച്ച് .എസ് .എസ് .   മാജിക്‌ ബസ് സംഘടന, വ്യാപാരിവ്യവസായി അംഗങ്ങൾ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.ഗോത്രകല രൂപങ്ങളും ചെണ്ടമേളവും നാടൻപാട്ടുകളും പരിപാടിയുടെ വിജയത്തിൽ നിർണായക ഘടകമായി മാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *