April 24, 2024

ഇമാം ഗസ്സാലി അക്കാദാമി വാർഷിക സമ്മേളനത്തിന് തുടക്കമായി

0
Img 20221107 Wa00142.jpg
കൂളിവയൽ : ഡബ്ല്യൂ എം ഒ ഇമാം ഗസ്സാലി അക്കാദമിയുടെ ഇരുപത്തി രണ്ടാം വാർഷിക ഏഴാം സനദ് ദാന സമ്മേളനത്തിന് പ്രൌഢമായ സമാപനം. 91 യുവ പണ്ഡിതർ ഗസ്സാലി ബിരുദം സ്വീകരിച്ച് മതപ്രബോധന വഴികളിലേക്കിറങ്ങി.
സമ്മേളനത്തിന്റെ അവസാന ദിനത്തിൽ   രാവിലെ നടന്ന പൂർവ്വ വിദ്യാർത്ഥി സംഘംമം ഡോ. ഇസ്മായിൽ മരിതേരി ഉദ്ഘാടനം ചെയ്തു. ഷാഹിദ് തിരുവാള്ളൂർ ഐ. ഐ. എസ് വിഷയാവതരണവും അബ്‌ദുള്ള ദാരിമി പുളിഞ്ഞാൽ സന്ദേശ ഭാഷണവും നടത്തി. നൂറ്റി അൻപതിലധികം ഗസ്സാലിമാർ സംഗമിച്ച പരിപാടിയിൽ ഡബ്ല്യൂ എം ഒ ജനറൽ സെക്രട്ടറി എം. എ മുഹമ്മദ്‌ ജമാൽ, മിദ്ലാജ് ഗസ്സാലി, ലത്തീഫ് ഗസ്സാലി എന്നിവർ സംസാരിച്ചു.
വൈകിട്ട് നാലുമണി മുതൽ ആരംഭിച്ച പൊതുസമ്മേളനം കെ ടി ഹംസ മുസ്ലിയാരുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.'നിലവിലെ സാമൂഹിക സ്ഥിതി മനസ്സിലാക്കി അതിനനുസരിച്ചു പ്രവർത്തിക്കലാണ് ഓരോ ഇന്ത്യക്കാരന്റെയും ധർമ്മമെന്നും, എല്ലാ നിലയിലും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണമെന്നും ഉദ്ഘാടന ഭാഷണത്തിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഓർമ്മിപ്പിച്ചു.സയ്യിദ് മൗലാന ഷുഹൈബ് ഹുസൈനി നദവി മുഖ്യാതിഥിയായി. പ്രൊഫസർ ദാവൂദ് അബ്ദുൽ മാലിക് അൽ ഹിദാബി മലേഷ്യ, സയ്യിദ് അൽ ഹുസൈനി അൽ ജബ്ബാനി തുർക്കി എന്നിവർ പ്രഭാഷണവും എം എ മുഹമദ് ജമാൽ സന്ദേശം ഭാഷണവും നടത്തി.' പണ്ഡിതൻ ദൈവ ഭയമുള്ളവനാകണം പണ്ഡിതൻ മാതൃകയാക്കേണ്ടത് പ്രവാചകരെയാണ് അവരിൽ നിങ്ങൾക്ക് ഉത്തമമായ മാതൃക ഉണ്ടെന്ന് ' ബിരുദ ധാരികളോട് സയ്യിദ് മൗലാന ഷുഹൈബ് ഹുസൈനി നദവി പറഞ്ഞു. സമസ്ത കേരള ജംഈയ്യത്തുൽ ഉലമ മലപ്പുറം ജില്ലാ സെക്രട്ടറിയും ജാമിഅ നൂരിയ്യ ജൂനിയർ കോളേജുകളുടെ രജിസ്ട്രാറുമായ പുത്തനാഴി മൊയ്‌ദീൻ ഫൈസി, ഉമർ മുസ്ലിയാർ, അബ്ദുൽ ഖാദർ പട്ടാമ്പി, പി കെ അബൂബക്കർ സാഹിബ്, എസ് മുഹമ്മദ്‌ ദാരിമി, സയ്യിദ് അഹ്മദ് ജിഫ്രി, ഇബ്രാഹീം ഫൈസി വാളാട്, അസീസ് കൊറോം എന്നിവർ ആശംസാ ഭാഷണം നടത്തി. മഗരിബ് നിസ്കാരന്തരം നടന്ന സനദ് ദാന സമ്മേളനത്തിൽ ഇമാം ഗസ്സാലി അക്കദമി ഡയരക്ടർ റാഷിദ് ഗസ്സാലി കൂളിവയൽ മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാ തങ്ങൾ സനദ് ദാനവും ളിയാഉദ്ധീൻ ഫൈസി സനദ് ദാന പ്രഭാഷണവും നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *