March 29, 2024

ശ്രീ പുറക്കാടി പൂമാല പരദേവതാ ക്ഷേത്രം ചുറ്റുവിളക്കും ഉത്സവ കൊടിയേറ്റവും

0
Img 20221109 200802.jpg
മീനങ്ങാടി:  ശ്രീ പുറക്കാടി പൂമാല പരദേവതാ ക്ഷേത്ര ത്തിലെ മണ്ഡല മഹോത്സവ ത്തിന് ആരംഭം കുറിക്കുന്ന ചുറ്റുവിളക്കും ഉത്സവ കൊടിയേറ്ററും നവംബർ 16ന് നടക്കും. ക്ഷേത്രം തന്ത്രി  മഴുവന്നൂർ തെക്കില്ലത്ത് കുഞ്ഞി കേശവൻ എമ്പ്രാന്തിരി കാർമികത്വം വഹിക്കും. ഉത്സവ ചടങ്ങുകളിൽ ആദിവാസി സമുദായങ്ങൾക്ക് മുഖ്യസ്ഥാനമാണുള്ളത്. ഉത്സവത്തിന്‍റെ കൊടിയേറ്റത്തിന് വേണ്ട മുള വെട്ടുന്നത് പണിയ സമുദായ മൂപ്പനും കൊടിയേറ്റം നിർവഹിക്കുന്നത് നെടിയഞ്ചേരി കുറുമ കോളനി മൂപ്പനുമാണ്. 16ന് രാത്രി ദീപാരാധന, തോറ്റം, തായമ്പക ചുറ്റുവിളക്, ഈടും കൂറും, സോപാന നൃത്തം എന്നിവയും ഉണ്ടാകും. ഡിസംബർ 25ന് താലപ്പൊലി ഘോഷയാത്ര, ആറാട്ടെഴുന്നള്ളത്ത് എന്നിവയോടെ ആഘോഷങ്ങൾ സമാപിക്കും.
കോവിഡ് മഹാമാരി മൂലംരണ്ട് വർഷമായി മുടങ്ങിയ മണ്ഡല മഹോത്സവം വിപുലമായി നടത്തുന്നതിന് മനോജ് ചന്ദനക്കാവ് (പ്രസി),
കെ.എൻ. വേണുഗോപാൽ, ഇ. എൻ. ദാമോദരൻ (വൈ.പ്രസി) എം.എസ്. നാരായണൻ മാസ്റ്റർ (ഫിനാൻസ്), എക്സി. ഓഫീസർ കെ.എൻ.
നാരായണൻ നമ്പൂതിരി (ട്രഷറർ) എന്നിവർ ഭാരവാഹികളായി ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ആഘോഷ കമ്മിറ്റിയുടെ വിപുലമായ യോഗം നവംബർ 15ന് വൈകിട്ട് ആറിന് ക്ഷേത്രം ഹാളിൽ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *