March 29, 2024

സനു ജോസിനെ മോചിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം – കേന്ദ്രത്തിന്‌ വീണ്ടും കത്തയച്ച്‌ രാഹുൽ ഗാന്ധി എം. പി

0
Img 20221111 173732.jpg
കൽപ്പറ്റ: ഗിനിയയിൽ തടവിലാക്കപ്പെട്ട  സനു ജോസ്‌ അടക്കമുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാൻ സർക്കാർ  അടിയന്തര നടപടികൾ സ്വീകരിക്കണെമെന്നാവശ്യപ്പെട്ട് രാഹുൽ  ഗാന്ധി എം പി കേന്ദ്ര  വിദേശക്കാര്യ വകുപ്പ് മന്ത്രി ഡോ എസ് ജയശങ്കറിന് കത്ത് അയച്ചു. നേരത്തെ  ഇത് സംബന്ധിച്ച് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത വകുപ്പ് മന്ത്രി . സർബാനന്ദ സോനോവലിനും കത്ത് അയച്ചിരുന്നു.
‘വയനാട് പാർലമെന്റ് മണ്ഡലത്തിലെ താമസക്കാരിയായ  ലീല ജോസ്, തന്റെ മകനായ  സനു ജോസിന്റെ മോചനത്തിനായി ഇടപെടണം എന്നാവശ്യപ്പെട്ട്‌ അപേക്ഷ സർപ്പിച്ചിട്ടൂണ്ടായിരുന്നു.
 എംടി ഹീറോയിക് ഇടുൻ എന്ന കപ്പലിലെ ചീഫ് ഓഫീസറായ സനു  ജോസിനേയും പ്രസ്തുത കപ്പലിലെ നിരവധി ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ള അംഗങ്ങളെയും 2022 ഓഗസ്റ്റ് മുതൽ ഇക്വറ്റോറിയൽ ഗിനിയിൽ തടവിലാക്കിയിരിക്കുകയാണ്.
ഞാൻ സനു ജോസിന്റെ കുടുംബത്തോട് സംസാരിച്ചു, നൈജീരിയൻ അധികാരികൾ കപ്പലിലെ അംഗങ്ങളെ ദീർഘകാലത്തേക്ക് തടവിലാക്കാനുള്ള സാധ്യതയെക്കുറിച്ച് അവർ ഗൗരവകരമായ ആശങ്ക പ്രകടിപ്പിച്ചു.  ഈ വിഷയത്തിൽ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് ഞാൻ കത്തെഴുതിയിട്ടുണ്ട്.  
2022 നവംബർ 10-ന്, കുടുംബത്തിന്  സനു ജോസുമായുള്ള ആശയവിനിമയം നിലച്ചു എന്നും കുടുംബത്തിന്‌  സനു ജോസിന്റെ സുരക്ഷയിൽ അതീവ ആശങ്കയുണ്ടെന്നും എന്റെ ഓഫീസിൽ അറിയിച്ചിട്ടുണ്ട്‌.  മാനുഷിക കാരണങ്ങളാൽ സഹായത്തിനായുള്ള അവരുടെ അഭ്യർത്ഥന ദയവായി പരിഗണിക്കാനും അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള ഇന്ത്യയുടെ ബാധ്യതകൾക്കനുസൃതമായി ഉചിതമായ നടപടികൾ അടിയന്തിരമായി ആരംഭിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.' രാഹുൽ ഗാന്ധി എം പി കത്തിൽ കൂട്ടിച്ചേർത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *