June 26, 2026

സംസ്ഥാന ബഡ്സ് കലോത്സവം; വയനാടിന് മൂന്നാം സ്ഥാനം

0
IMG-20221115-WA00402.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  സംസ്ഥാന ബഡ്സ് കലോത്സവത്തില്‍ മൂന്നാം സ്ഥാനം നേടി വയനാട് കുടുംബശ്രീ. 19 പോയിന്റ് നേടിയാണ് ജില്ല മൂന്നാം സ്ഥാനം നേടിയത്. പ്രച്ഛന്നവേഷം, ലളിതഗാനം, നാടന്‍പാട്ട്, സംഘനൃത്തം, ഒപ്പന തുടങ്ങിയ ഇനങ്ങളിലാണ് ജില്ലയ്ക്ക് പോയിന്റ് ലഭിച്ചത്. മുന്നൂറിലേറെ പേര്‍ പങ്കെടുത്ത കലോത്സവത്തില്‍ ജില്ലയിലെ ബഡ്സ് സ്‌കൂളുകളെ പ്രതിനിധീകരിച്ച് 16 പ്രതിഭകളാണ് പങ്കെടുത്തത്. രണ്ടു ദിവസങ്ങളില്‍ പതിനഞ്ച് ഇനങ്ങളിലായി എറണാകുളം കുസാറ്റില്‍ നടന്ന ഭിന്നശേഷി കുട്ടികളുടെ കലോത്സവത്തില്‍ 23 പോയിന്റ് നേടിയ തൃശൂര്‍ ജില്ലയാണ് കലാ കിരീടം ചൂടിയത്. എറണാകുളം ജില്ലയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *