August 29, 2026

ലോകകപ്പ് ആവേശം:ലഹരിക്കെതിരെ ഗോൾ ചാലഞ്ച്

0
IMG_20221117_172506.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി : ലോകകപ്പിന്റെ ആവേശത്തെ ലഹരിക്കെതിരായ പോരാട്ടമാക്കി ഐഡിയൽ സ്നേഹഗിരി വിദ്യാർത്ഥികൾ .
കേരള സർക്കാർ പ്രഖ്യാപിച്ച രണ്ട് കോടി ഗോൾ ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി മുനിസിപ്പൽ സെക്രട്ടറി അലി അഷർ ഉദ്ഘാടനം ചെയ്തു.
ഗോൾ ചാലഞ്ചിൽ എക്സൈസ് ജില്ലാ മേധാവി ഡപ്യൂട്ടി കമ്മീഷനർ
കെ.സ് ഷാജി  ഗോൾ ചെയ്തു.
മുനിസിപ്പൽ കൗൺസിലർ ശംഷാദ് മുഖ്യാഥിതിയായി.
സ്കൂൾ പ്രിൻസിപ്പൽ ഷമീർ ഗസ്സാലി അധ്യക്ഷത വഹിച്ചു.
ഹെഡ് ബോയി നവനീത് കൃഷ്ണ, ഹെഡ് ഗേൾ നൂറ ഐൻ അമീർ, സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് സിനാൻ, അക്കാദമിക് കോഡിനേറ്റർ ശ്രുതി എസ് , അർജുൻ ഇ.ടി എന്നിവർ ആശംസകൾ നേർന്നു.
സ്കൂൾ പ്രവേശനകവാടത്തിൽ
ദേശീയ പാതയോട് ചേർന്ന് ഫുട്ബോൾ ആവേശവും ലഹരി വിരുദ്ധതയും പ്രമേയമാക്കി
ഒരുക്കിയ പവലിയനിൽ വിദ്യാർത്ഥികൾക്കു പുറമെ നൂറുകണക്കിന് യാത്രക്കാരും ഗോൾ ചാലഞ്ചിൽ പങ്കാളികളായി.
ഗോൾ ചാലഞ്ച് പവലിയൻ ഒരാഴ്ച നീണ്ടു നിൽക്കുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *