September 20, 2026

ബത്തേരി മുൻ നഗര സഭാ ചെയർമാൻ ടി. എൽ സാബു കോൺഗ്രസ്‌ ( ഐ ) യിൽ ചേർന്നു

0
IMG_20221122_152208.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി : ബത്തേരിയിൽ ചേർന്ന കോൺഗ്രസ് (ഐ ) യോഗത്തിൽ വച്ച് മുൻ നഗരസഭ ചെയർമാനും, കേരള കോൺഗ്രസ് (ജോസഫ് ) സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ടി.എൽ സാബു കോൺഗ്രസ് (ഐ) യിൽ ചേർന്നു.ഫാസിസ്റ്റ് ശക്തിക്കെതിരെ പോരാടാൻ കോൺഗ്രസിന് മാത്രമേ  കഴിയുകയുള്ളൂ എന്നും, അതിന്റെ തെളിവാണ് രാഹുൽ ഗാന്ധി നേതൃത്വം കൊടുക്കുന്ന ഭാരത് ജോഡോ യാത്രയെന്നും ടി. എൽ സാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ബത്തേരി ബ്ലോക്ക് കമ്മിറ്റി ജനറൽ  ബോഡിയിൽ വെച്ച് കെപിസിസി ജനറൽ സെക്രട്ടറി കെ. കെ അബ്രഹാമിന്റെ സാന്നിധ്യത്തിൽ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എൻ ഡി അപ്പച്ചനിൽ നിന്ന് അംഗത്വം ഏറ്റുവാങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *