April 25, 2024

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനങ്ങൾ ഹിറ്റായി , വയനാട്ടിൽ തീർപ്പാക്കിയത് 84 ശതമാനം ഫയലുകൾ

0
Img 20221123 092431.jpg
• റിപ്പോർട്ട് : സി.ഡി. സുനീഷ് 
കൽപ്പറ്റ : ഓൺലൈൻ സേവനങ്ങൾക്ക് എ .ഗ്രേഡ്
അപേക്ഷകൾ പത്ത് ലക്ഷമായി. അപേക്ഷകളിൽ തീർപ്പാക്കിയത് വയനാടിന് ഒന്നാം സ്ഥാനവും മികച്ച നേട്ടവും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓൺലൈനില്‍ ലഭ്യമാക്കുന്ന സിറ്റിസണ്‍ പോര്‍ട്ടലിലെ അപേക്ഷകള്‍ പത്ത് ലക്ഷം കടന്ന  വെള്ളിയാഴ്ച വൈകിട്ട് വരെ 10,05,557 അപേക്ഷകളാണ് സിറ്റിസൺ പോര്‍ട്ടല്‍ വഴി ഓൺലൈനായി പൊതുജനങ്ങള്‍ സമര്‍പ്പിച്ചത്. ഇതില്‍ 7,33,807 ഫയലുകളും (74%) തീര്‍പ്പാക്കി. ഇനി തീര്‍‍പ്പാക്കാനുള്ളത് 2,66,750 ഫയലുകളാണ്. പഞ്ചായത്തുകളിലെ ഫയലുകളില്‍ 74% വും  (866047 ൽ 637628) കോര്‍പറേഷനില്‍ 80% വും ( 36954 ൽ 29425)  മുൻസിപ്പാലിറ്റികളില്‍ 70% വും (107058 ൽ 74556) ഫയലുകളുമാണ് ഓൺലൈനായി സ്വീകരിച്ച് തീര്‍പ്പാക്കിയത്. https://citizen.lsgkerala.gov.in/ എന്ന വെബ്സൈറ്റ് വഴി ഏത് സമയത്തും ലോകത്തിന്‍റെ ഏത് ഭാഗത്തിരുന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ ലഭ്യമാക്കും‍. ഗ്രാമപഞ്ചായത്തുകളില്‍ ഓൺലൈൻ സേവനമൊരുക്കുന്ന ഐഎല്‍ജിഎംഎസിന്‍റെ ഫ്രണ്ട് ഓഫീസാണ് സിറ്റിസൺ പോര്‍ട്ടല്‍. പഞ്ചായത്തുകളിലെ 264 സേവനങ്ങള്‍ സിറ്റിസൺ പോര്‍ട്ടല്‍ വഴി ലഭ്യമാണ്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും അധികം അപേക്ഷകള്‍ ഓൺലൈനില്‍ ലഭിച്ചത്. ഫയലുകള്‍ തീര്‍പ്പാക്കിയതില്‍ വയനാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്(84%). 
ഇ ഗവേണൻസ് രംഗത്തെ കേരളത്തിന്‍റെ മികച്ച നേട്ടങ്ങളിലൊന്നാണ് സിറ്റിസൺ പോര്‍ട്ടല്‍ വഴിയുള്ള പത്ത് ലക്ഷം അപേക്ഷകൾ. ഓഫീസില്‍ വരാതെ വീട്ടിലിരുന്ന് തന്നെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഉപയോഗിക്കാൻ പൊതുജനങ്ങള്‍ തയ്യാറാകണം. ഓരോ ഫയലും ഏത് ഓഫീസറുടെ മുന്നിലാണെന്നും എന്ത് നടപടി സ്വീകരിച്ചെന്നും അപേക്ഷകനും ജനപ്രതിനിധികള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നിരീക്ഷിക്കാനാകുന്ന സംവിധാനമാണ് നിലവിലുള്ളത്. അഴിമതിരഹിതവും സമയബന്ധിതമായും സേവനങ്ങളുറപ്പിക്കാൻ ഇതിലൂടെ കഴിയുന്നു. നഗരസഭകളുടെ എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സംവിധാനം രണ്ട് മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും.
ഗ്രാമപഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് വഴി ഏഴ് മാസം കൊണ്ട് ഫ്രണ്ട് ഓഫീസ് വഴിയും ഓൺലൈനായി ലഭിച്ചതും ഉൾപ്പെടെ 65,82,075 ഫയലുകളാണ് കൈകാര്യം ചെയ്തത്. ഇതില്‍ 52,08,731 ഫയലുകളും തീര്‍പ്പാക്കിക്കഴിഞ്ഞു. 79.14% ഫയലുകളാണ് നിലവില്‍ തീര്‍പ്പാക്കിയിട്ടുള്ളത്.
ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്തുകയും അവ സമയബഡിതമായി തീർപ്പാക്കുകയും ചെയ്താൽ ഒരു പരിധി വരെ അഴിമതിയും കുറക്കാൻ പറ്റും എന്നുള്ളതാണ് ഓൺലൈൻ സേവനങ്ങളുടെ സവിശേഷത.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *