April 25, 2024

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക ഉടന്‍ ലഭ്യമാക്കണം : ടി സിദ്ധിഖ് എം എല്‍ എ

0
Img 20221124 143131.jpg
കല്‍പ്പറ്റ: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക ഉടന്‍ നല്‍ക്കണമെന്ന് അഡ്വ: ടി സിദ്ധീഖ് എം എല്‍ എ  വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. വയനാട് ജില്ലയിലേയും, നിയോജകമണ്ഡലത്തിലെയും സാധാരണക്കാരായ നിരവധിയാളുകള്‍ നിത്യവൃത്തിക്കായി ആശ്രയിക്കുന്നത് തൊഴിലുറപ്പ് ജോലിയെയാണ്. എന്നാല്‍ ഈ തൊഴിലാളികള്‍ക്ക് തൊഴില്‍ സംബന്ധമായ നിരവധി പ്രശ്നങ്ങള്‍ ഈ മേഖലയിലുണ്ട്. 100 ദിവസം ജോലി എടുക്കുന്നുണ്ടെങ്കിലും നിലവില്‍ കിട്ടുന്ന കൂലി കൊണ്ട് ജീവിക്കാന്‍ കഴിയാതെ വരുമ്പോള്‍ തൊഴിലുറപ്പ് ജോലിയില്ലാത്തപ്പോള്‍ മറ്റ് കൂലിപണികള്‍ക്ക് പോകേണ്ട സ്ഥിതിയാണ് തൊഴിലാളികള്‍ക്കുള്ളത്. 100 ദിവസം ജോലി ചെയ്തിട്ടും ഇവര്‍ക്ക് കൃത്യമായി വേതനം ലഭിക്കുന്നില്ല. രണ്ട് മാസത്തിലേറെയായി കൂലി ലഭിച്ചിട്ട്. ദൈന്യംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് അതാത് ദിവസം കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന ആളുകളാണ് കൂടുതലായിട്ടുള്ളത്. അത്തരം ആളുകള്‍ക്ക് രണ്ട് മാസത്തിലധികമായി വേതനം ലഭിക്കാത്ത് മൂലം പട്ടിണിയിലായ സാഹചര്യമാണ്.  നിയോജകമണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളില്‍ 10 കോടി രൂപയിലധികം രൂപ വേതനം ഇനത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കാനുണ്ട്. ഈ തുക ലഭിക്കാത്തതിനാല്‍ മക്കളുടെ പഠനവും, കുടുംബത്തിന്റെ ചിലവും ഉള്‍പ്പെടെ താറുമാറായിരിക്കുകയാണ്.  നിലവിലെ തൊഴില്‍ ദിനങ്ങള്‍ വര്‍ഷത്തില്‍ 100 മാത്രമാണ്. 100 ദിനങ്ങള്‍ കഴിഞ്ഞിട്ടുള്ള ബാക്കി ദിവസങ്ങളില്‍ ജോലി ഇല്ലാത്തതിനാല്‍ കിട്ടുന്ന കൂലി വേലകള്‍ക്ക് പോകേണ്ട സാഹചര്യമാണുള്ളത്. ഇത് സാധാരണക്കാരെ സംബന്ധിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയിട്ടുള്ളത്. അതിനാല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശിക പണം അടിയന്തിരമായി ലഭ്യമാക്കുവാനും, തൊഴിലാളികളുടെ ദിവസകൂലി 500 രൂപ ആക്കി ഉയര്‍ത്തുന്നതിനും, 100 തൊഴില്‍ ദിനം എന്നത് 200 ദിനങ്ങളാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ വകുപ്പ് മന്ത്രിയോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *