മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

വെള്ളമുണ്ട:മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി.വെള്ളമുണ്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. കല്യാണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എകെ ജയഭാരതി മുഖ്യാതിഥിയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി. വിജോൾ, ജോയ്സി ഷാജു, മെമ്പർമാരായ പി ചന്ദ്രൻ , പി.കെ അമീൻ, ഇന്ദിരാ പ്രേമചന്ദ്രൻ, സൽമാ മോയിൻ, രമ്യ താരേഷ്, വിമല ബി എം , വി. ബാലൻ, അബ്ദുൾ അസീസ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന മത്സരത്തിലെ കളിക്കാരെ അൽ കറാമ സ്പെഷൽ സ്കൂൾ വിദ്യാർഥികൾ പരിചയപ്പെട്ടു.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ശ്രീജിത് വി.എം., ഷൈജിത് വി.എം. തുടങ്ങിയവർ നേതൃത്വം നൽകി



Leave a Reply