March 29, 2024

ഉപ ജില്ലാ കലോത്സവത്തിൽ കുച്ചിപ്പുടിയിലും, മോഹിനിയാട്ടത്തിലും ഒന്നാം സ്ഥാനം നേടി അക്സ മരിയ ജിലീഷ്

0
Img 20221125 102057.jpg
 
പുൽപ്പള്ളി : മുള്ളൻകൊല്ലി സെന്റ്  തോമസ് എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അക്സ മരിയ ജിലീഷ് ബത്തേരിയിൽ വെച്ച് നടന്ന ഉപജില്ലാ കലോത്സവത്തിൽ കുച്ചിപ്പുടിയിലും,  മോഹിനിയാട്ടത്തിലും ഒന്നാം സ്ഥാനവും, ഭരതനാട്യത്തിൽ മൂന്നാം സ്ഥാനവും, ഗ്രൂപ്പ് ഡാൻസിൽ എ ഗ്രേഡും നേടി.
 ചെറുപ്പം മുതൽ കലാമണ്ഡലം റെസി ഷാജി ദാസാണ് അക്സയുടെ നൃത്താധ്യാപിക.
നൃത്തത്തിൽ പത്തരമാറ്റ് വിജയവുമായി മിന്നി തിളങ്ങുന്ന ഈ കൊച്ചു കലാകാരി നിരവധി പുരസ്‌കാരങ്ങൾ ഇതിനോടകം നേടിയിട്ടുണ്ട്.പുൽപ്പള്ളി, വേലിയമ്പം വടക്കേചെറുകര ജിലീഷിന്റെയും (വിമുക്തഭടൻ ) , സോജിയുടെയും ( നേഴ്സ് ) മകളാണ് അക്സ മരിയ. ആഷ്‌ലിയും , അയിൻ ലിസയുമാണ്  അക്സയുടെ സഹോദരങ്ങൾ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *