April 26, 2024

കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്‍ ധര്‍ണ്ണാ സമരം

0
Img 20221128 190529.jpg
                                               
കല്‍പ്പറ്റ : കഴിഞ്ഞ 23 വര്‍ഷമായി സാക്ഷരതാ മിഷനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സാക്ഷരതാ പ്രേരക്മാരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍ വിന്യസിച്ച് അവിടെ നിന്നും വേതനം വിതരണം ചെയ്യുമെന്ന ബജറ്റ് പ്രഖ്യാപനവും തുടര്‍ന്നുണ്ടായ 2022 മാര്‍ച്ച് 31-ലെ സര്‍ക്കാര്‍ ഉത്തരവും മാസങ്ങളിലായി നടപ്പിലാക്കപ്പെടാത്തതിലും, ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പുനസ്ഥാപിക്കുക, ഇഎസ്‌ഐ / മെഡിസെപ് പരിധിയില്‍ ഉള്‍പ്പെടുത്തുക, പ്രേരക്മാരുടെ മുടങ്ങി കിടക്കുന്ന വേതനം ലഭിക്കാത്തതിലും  പ്രതിഷേധിച്ച് കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്റെ നേതൃത്വത്തില്‍ 20 22 നവംബര്‍ 21 മുതല്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തിവരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം ഈ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു . ധര്‍ണ്ണ സമരം എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം  പി.വി. ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. കെ.എസ്.പി.എ ജില്ലാ പ്രസിഡന്റ് കെ മിനിമോള്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.പി.എ. ജില്ലാ സെക്രട്ടറി എം.ആര്‍. ഷാജുമോന്‍ സ്വാഗതം പറഞ്ഞു. മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.ആര്‍. നിര്‍മ്മല , മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, കെ എസ് . പി.എ.സസ്ഥാന എക്‌സിക്യുട്ടീവ് അംഗം ബൈജു ഐസക് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *