October 12, 2026

മുരിക്കന്മാർ ദേവസ്വ ചുറ്റുവിളക്ക് ആറാട്ട് 2023 ഉത്സവഘോഷ കമ്മിറ്റി രൂപീകരിച്ചു

0
IMG_20221201_132457.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി  : മുരിക്കന്മാർ ദേവസ്വത്തിലെ 2023 വർഷത്തെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവം ജനുവരി ഒന്ന് മുതൽ ഏഴ് വരെ സമുചിതമായി ആഘോഷിക്കുവാൻ ഇന്ന് ചേർന്ന ഭക്ത ജനസദസ്സ് തീരുമാനിച്ചു. മാനേജർ സി. വിജേഷ് സ്വാഗതം പറഞ്ഞു. ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ഉത്സവ നടത്തിപ്പിനായി   കുടിലിൽ വിജയൻ പ്രസിഡന്റും  ഐക്കരശ്ശേരി ഗോപാലകൃഷ്ണൻ നായർ ജനറൽ സെക്രട്ടറി, ഷാജിദാസ് വൈസ് പ്രസിഡന്റും, വിക്രമൻ എസ് നായർ സെക്രട്ടറിയും ആയ നൂറ്റിഒന്നു അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഇതോടനുബന്ധിച്ചു ചേർന്ന വീരകേരള വർമ്മ  പഴശ്ശി അനുസ്മരണ സമ്മേളനത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ദിലീപ്കുമാർ പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *