April 20, 2024

കെഎസ്ടിഎ വയനാട് ജില്ലാ സമ്മേളനം കാട്ടിക്കുളത്ത് നടക്കും

0
Img 20221201 161821.jpg
കല്‍പ്പറ്റ: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍(കെഎസ്ടിഎ) 32-ാമത് ജില്ലാ സമ്മേളനം മൂന്ന്, നാല് തീയതികളില്‍ കാട്ടിക്കുളത്തെ തിരുനെല്ലി പഞ്ചായത്ത് ഹാളില്‍(ടി. ശിവദാസമേനോന്‍ നഗര്‍) ചേരും. ജില്ലാ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ 192 പേര്‍ പങ്കെടുക്കുന്ന സമ്മേളനം മൂന്നിനു രാവിലെ 10നു കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ടി. ശിവരാജന്‍ ഉദ്ഘാടനം ചെയ്യുമെന്നു സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ്, ജില്ലാ പ്രസിഡന്റ് എ.ഇ. സതീഷ്ബാബു, വൈസ് പ്രസിഡന്റ് എ.കെ. സുകുമാരി, സെക്രട്ടറി വിത്സന്‍ തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗുരുകാരുണ്യ എന്‍ഡോവ്‌മെന്റ് വിതരണം ഒ.ആര്‍. കേളു എംഎല്‍എ നിര്‍വഹിക്കും. ഗുരുകാരുണ്യ പദ്ധതിയിലേക്കുള്ള നിക്ഷേപം കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ ഏറ്റുവാങ്ങും. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ്, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി.കെ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പ്രസംഗിക്കും. പ്രതിനിധി സമ്മേളനം സി.വി. കരുണാകരന്‍ മാസ്റ്റര്‍ നഗറില്‍ ചേരും. വൈകുന്നേരം നാലിനു കാട്ടിക്കുളം ടൗണില്‍ പ്രകടനാനന്തരം ചേരുന്ന പൊതുയോഗം ആരോഗ്യ വകുപ്പ് മുന്‍ മന്ത്രി കെ.കെ. ശൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സാമൂഹികശാസ്ത്ര മേളയില്‍ മികച്ച വിജയം നേടിയ തിരുനെല്ലി ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സമ്മേളന അനുബന്ധ പരിപാടികളിലെ വിജയികളായ അധ്യാപകര്‍ക്കുമുള്ള സമ്മാനങ്ങള്‍ മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രന്‍ വിതരണം ചെയ്യും. നാലിനു രാവിലെ 10.30നു ട്രേഡ് യൂണിയന്‍ സമ്മേളനം സിഐടിയു ജില്ലാ ട്രഷറര്‍ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്യും. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്. അജയകുമാര്‍ പ്രസംഗിക്കും.
കെഎസ്ടിഎ ആവിഷ്‌കരിച്ച ‘കുട്ടിക്കൊരു വീട്’ പദ്ധതിയില്‍ ജില്ലയില്‍ ഈ വര്‍ഷം മേപ്പാടി, പെരിക്കല്ലൂര്‍, മീനങ്ങാടി എന്നിവിടങ്ങളിലായി മൂന്നു വിടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതായി ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം തോണിച്ചാലില്‍ ഒരു വീട് നിര്‍മിച്ചു കൈമാറിയിരുന്നു.
    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *