September 19, 2026

കളിക്കാം പഠിക്കാം സ്‌പോര്‍സ് കിറ്റുമായി കളക്ടറെത്തി

0
IMG_20221203_200705.jpg
By ന്യൂസ് വയനാട് ബ്യൂറോ
നൂല്‍പ്പുഴ: നൂല്‍പ്പുഴ  എം.ആര്‍.എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം കളിക്കളത്തിലും ഇനി മുന്നേറാം.  കുട്ടികളുടെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്തേകാന്‍ ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ജാവലിന്‍ എന്നിവയെല്ലാം അടങ്ങിയ സ്‌പോര്‍ട്‌സ് കിറ്റുമായാണ് ശനിയാഴ്ച്ച കളക്ടര്‍ എ.ഗീത വിദ്യാലയം സന്ദര്‍ശിച്ചത്. കുട്ടികളും അധ്യാപകരും ചേര്‍ന്ന് കളക്ടറെ സ്വീകരിച്ചു. പഠന വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ കളക്ടര്‍ കുട്ടികളെ അനുമോദിച്ചു.  പാഠ്യഭാഗങ്ങള്‍ക്ക് പുറമെ കുട്ടികളുടെ മാനസികവും കായികവുമായ വളര്‍ച്ചയ്ക്ക് എല്ലാ പിന്തുണയും  കളക്ടര്‍ ഉറപ്പ് നല്‍കി. മാതൃക റസിഡന്‍ഷ്യല്‍ വിദ്യാലങ്ങളിലെ കുട്ടികളുടെ പഠന പുരോഗതി ഉറപ്പു വരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായിരുന്നു കളക്ടറുടെ സന്ദര്‍ശനം. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.  കളക്ടറും കലാപരിപാടികളില്‍ പങ്കു ചേര്‍ന്നു.
എ.ഡി.എം  എന്‍.ഐ ഷാജു, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, ടി.ഡി.ഒ ജി.പ്രമോദ്, സീനിയര്‍ സൂപ്രണ്ടുമാരായ ജോയ്  തോമസ് , സി.കെ മനോജ്, തുടങ്ങിയവരും ജില്ലാ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. പ്രിന്‍സിപ്പാള്‍ പി.ജി സുരേഷ് ബാബു, മാനേജര്‍ പി.കെ. ബാബു, ജീവനക്കാര്‍ തുടങ്ങിയവര്‍  എം.ആര്‍.എസിലെ പഠന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടറുമായി പങ്കുവെച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *