April 18, 2024

ജനവിരുദ്ധ നയങ്ങൾ തിരുത്തണം ഐ.എൻ.ടി.യു.സി

0
Img 20221204 Wa00102.jpg

മാനന്തവാടി: അനിയന്ത്രിത വിലക്കയറ്റം തടയാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ.എൻ.ടി.യു.സി മാനന്തവാടി റിജണൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെയും നിർമ്മാണ സാമഗ്രികളുടെയും വിലവർദ്ധനവ് ജനജിവിതം ദുസഹമാക്കിയതായി ധർണ്ണാസമരം ഉദ്ഘാടനം ചെയ്ത കൊണ്ട് ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.എ.റെജി പറഞ്ഞു.പൊതുവിതരണ മേഖല ശക്തിപ്പെടുത്തി ജനങ്ങളെ സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളികളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും ദിവസകുലി 700 രൂപയാക്കുക, പി.എൽ.സി എഗ്രിമെൻ്റ് പുതുക്കുക, മോട്ടോർക്ഷേമനിധി ആനുകുല്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.റിജണൻ പ്രസിഡണ്ട് ജോർജ് പടകുട്ടിൽ അദ്ധ്യക്ഷത വഹിച്ചു.ബേബി തുരുത്തിയിൽ, വിനോദ് തോട്ടത്തിൽ,ടി.കെ.മമ്മുട്ടി,എം.പി.ശശികുമാർ,ടി.കുഞ്ഞാപ്പ,പി.എസ്.രാജേഷ്,പി.ഗഫൂർ,കെ.കൃഷ്ണൻ, ഗിരിജാ സുധാകരൻ,ഷാജി ജോൺ,ശോഭൻ ബാബു പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *