April 19, 2024

എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ മേപ്പാടി പോളിടെക്നിക്കിൽ രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

0
Img 20221209 084020.jpg
മേപ്പാടി : എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ മേപ്പാടി പോളിടെക്നിക്കിൽ രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ഇന്ന് നടന്ന പിടിഎ മീറ്റിങ്ങിനോട് അനുബന്ധിച്ചു നടത്തപ്പെട്ട ക്ലാസിൽ വിവിധ സെമസ്റ്ററുകളിൽപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പങ്കെടുത്തു. ക്ലാസിൽ വച്ച് പോളിടെക്നിക്ക് വീണ്ടും തുറക്കുന്ന സാഹചര്യത്തിൽ ലഹരിയുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾ സംബന്ധിച്ചുള്ള ആശങ്കകൾ രക്ഷിതാക്കൾ പങ്കുവച്ചു. ക്ലാസിൽ വിദ്യാർഥികളെ ലഹരി ഉപയോഗത്തിൽ നിന്ന് അകറ്റിനിർത്തുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ  വിമുക്തി അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ .ടി.ജി .ടോമി നൽകി കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റിവ് ഓഫീസർ ഓഫീസർ .ഷിജു. എം. സി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എടുത്തു. തുടർന്നങ്ങോട്ട് ക്യാമ്പസും പരിസരവും ലഹരി വിമുക്തമാക്കി തീർക്കുന്നതിന് വേണ്ടിയുള്ള തുടർ പ്രവർത്തനങ്ങൾ കൂട്ടായി നടത്തുന്നതിന് ശക്തമായ നടപടികൾ എടുക്കുന്നതിന് തീരുമാനിച്ചു. യോഗത്തിൽ  പ്രിൻസിപ്പാൾ  സ്വർണ്ണ സി, കൽപ്പറ്റ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ  ബാബുരാജ്, പിടിഎ പ്രസിഡണ്ട് , കെ ബാബു, ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ, പി ടി എ സെക്രട്ടറി, വിവിധ ഡിപ്പാർട്ട്മെൻറ് അധ്യക്ഷന്മാർ  തുടങ്ങിയവർ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *