April 19, 2024

വായ്പ അടച്ചു തീർത്ത് വർഷങ്ങൾ കഴിഞ്ഞ കർഷകന് വീണ്ടും റവന്യു റിക്കവറി അദാലത്ത് നോട്ടിസ്

0
Img 20221213 Wa00152.jpg
കൽപ്പറ്റ : വാരമ്പറ്റ പന്തിപൊയിൽ തന്നിട്ടമാക്കിൽ ടി.ജെ.ജോസഫിനാണ് കുടിശ്ശിക വരുത്തിയിട്ടുള്ള ലോണിൽ മുതലും പലിശയും മറ്റ് നിയമാനുസൃത ചെലവുകളും ഉൾപ്പെടെ അടച്ചു തിർത്തതായി കാണുന്നില്ലെന്നു കാണിച്ച് അമ്പലവയൽ റവന്യു റിക്കവറി കാര്യാലയത്തിൽ നിന്ന് നോട്ടിസ് ലഭിച്ചത്. തുക അടച്ചു ബാധ്യതകളിൽ നിന്നു ഒഴിവാകുന്നതിന് ഒരവസരം കൂടി അനുവദിക്കുന്നതായും അതനുസരിച്ച് റവന്യു റിക്കവറി അദാലത്ത് നടക്കുന്ന കൽപറ്റ എസ് കെ.എം.ജെ ജൂബിലി ഹാളിൽ 20ന് എത്തണമെന്നും നോട്ടീസിലുണ്ട്. 2010 എപ്രിൽ മാസത്തിൽ മാനന്തവാടി എസ്ബിഐ ബാങ്കിൽ നിന്ന് 66000 രൂപ വായ്പ എടുത്ത ജോസഫ് പലിശ അടക്കം 85000 രൂപ 2016 ജൂലൈയിൽ അടച്ചു തിർത്ത് രേഖകൾ കൈപറ്റിയതാണ്. എന്നാൽ ബാങ്കിൽ നിന്ന് എടുത്ത വായ്പ അടച്ചു തീർത്തില്ലെന്ന് കാണിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ വൈത്തിരി റവന്യു റിക്കവറി തഹസിൽദാർ ഓഫിസിൽ നിന്ന് മുതലും പലിശയും അടക്കം 132197 രൂപ അടച്ചതായി കാണുന്നില്ല എന്നും കുടിശിക വരുത്തിയ തുക പലിശയടക്കം മാർച്ച് 2ന് കൽപറ്റ എസ് കെ എം ജെ സ്കൂളിൽ നടക്കുന്ന അദാലത്തിൽ അടച്ചു തീർത്തില്ലെങ്കിൽ ജപ്തി നടപടിയിലേക്ക് കടക്കുമെന്ന് കാണിച്ച് നോട്ടിസ് ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹം എസ് ബി ഐ മാനന്തവാടി ശാഖയിൽ അന്വേഷിച്ചപ്പോൾ വായ്പ അടയ്ക്കാനില്ല എന്ന മറുപടി ലഭിച്ചിരുന്നു. നോട്ടിസ് എങ്ങിനെ വന്നു എന്ന് ചേദിച്ചതിന് അറിയില്ല എന്ന മറുപടിയാണ് ബാങ്കിൽ നിന്ന് ലഭിച്ചിരുന്നു. കൂടാതെ അദാലത്തിൽ പങ്കെടുത്താൽ 850 അടയ്ക്കണമെന്ന വിവരം ലഭിച്ചതിനാൽ അന്ന് നടന്ന അദാലത്തിൽ  ജോസഫ് പങ്കെടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ അമ്പലവയൽ തഹസിൽദാർ ഒപ്പിട്ട് അയച്ച റവന്യു റിക്കവറി അദാലത്ത് നോട്ടീസിൽ തുക രേഖപ്പെടുത്തിയിട്ടില്ല. 

അയച്ച് വൈത്തിരി റവന്യു റിക്കവറി തഹസിൽദാർ കാര്യാലയം. പിന്നാലെ മറ്റൊരു കർഷനും അടച്ചു തീർത്ത വായ്പ അടയ്ക്കണമെന്ന് കാണിച്ച് നോട്ടിസ് ലഭിച്ചു.ഇദ്ദേഹം കഴിഞ്ഞ ദിവസം വായ്പയെടുക്കാത്ത കർഷകനായ ഡെന്നിസിന് ലഭിച്ച നോട്ടിസിലും പറഞ്ഞിരുന്നത് മാർച്ച് 2 ന് കൽപറ്റ വച്ച് നടക്കുന്ന അദാലത്തിൽ എത്തി എടുത്ത വായ്പ അടയ്ക്കണമെന്നും അല്ലാത്തപക്ഷം ജപ്തി നടപടികളിലേക്ക് കടക്കുമെന്നാണ്. എന്നാൽ ഇന്നലെ കേരള ഗ്രാമീൺ ബാങ്ക് കെല്ലൂർ ശാഖയിലെ മാനേജർ പറഞ്ഞത് ഇദ്ദേഹത്തിൻ്റെ പേരിൽ നോട്ടിസ് അയച്ചിട്ടില്ല എന്നാണ്. പിന്നെ എങ്ങിനെയാണ് നോട്ടിസ് വന്നത് എന്നതിന് മറുപടിയായി പറഞ്ഞത് ഡെന്നിസിൻ്റെ പിതാവ് ചേര്യംകൊല്ലി തോപ്പിൽ ടി.ജെ.ജോസഫ് 2012ൽ ചേര്യംകൊല്ലിയിലെ  കർഷകയായ ഏലി ചത്തോളിൽ എന്നയാൾക്ക് ജാമ്യം നിന്നിരുന്നു എന്നും ഇവർ വായ്പ തിരിച്ചടച്ചില്ല എന്നും അയതിനാൽ ജോസഫിൻ്റെ പേരിലാണ് നോട്ടിസ് അയച്ചതെന്നുമാണ്. വായ്പ എടുത്ത എലിയും ജാമ്യം നിന്ന ജോസഫും മരിച്ചിട്ട് 5 വർഷത്തിലേറെയായി. ജാമ്യം നിന്നു എന്നു പറയുന്ന ജോസഫിൻ്റെ 6 മക്കളിൽ ഒടുവിലത്തെ മകനാണ് ഡെന്നിസ്. മരണസമയത്ത് സെന്നിസിൻ്റെ മുത്ത സഹോദരന് ഒപ്പമായിരുന്നു പിതാവയ ജോസഫ് ഉണ്ടായിരുന്നത്. വായ്പ എടുത്ത കൂടുംബത്തിനും മാറ്റാർക്കും നോട്ടിസ് വരാതെ തൻ്റെ പേരിൽ നോട്ടിസ് വന്നതിന് വ്യക്തമായ ഉത്തരം കണ്ടെത്താനതെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഡെന്നിസ് .എന്നാൽ റവന്യു റിക്കവറി തഹസിൽദാർ കാര്യലയം പറയുന്നത് ബാങ്ക് തന്ന പേരിൽ തന്നെയാണ് നോട്ടിസുകൾ അയക്കുന്നതെന്നും അതിനുള്ള തെളിവുകൾ ഉണ്ടെന്നുമാണ്. ഇതിനിടെ ലഭിച്ച നോട്ടിസ് കാര്യമക്കണ്ട എന്നും അദാലത്തിൽ എത്തി കാര്യം ബോധിപ്പിച്ചാൽ മതിയെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു. നോട്ടിസ് ലഭിച്ചവർ നോട്ടിസ് ചെലവും മറ്റുമായി അദാലത്തിന് എത്തുമ്പോൾ 850 അടയ്ക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചതായി കർഷകർ പറയുന്നുണ്ട്. എന്നാൽ വായ്പ എടുക്കാതെയും ജാമ്യം നിൽക്കാതെയും എടുത്ത വായ്പ പലിശ അടക്കം അടച്ചു തീർക്കുകയും ചെയ്തവർ ഇനി എന്തിനാണ് പണി നഷ്ടപ്പെടുത്തി ഇല്ലാത്ത പണം സംഘടിപ്പിച്ച് അദാലത്തിന് പോകുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ അദാലത്തിൽ ചെന്നില്ലെങ്കിൽ ജപ്തി വഴി കിടപ്പാടം നഷ്ടപ്പെടുമേ എന്ന ആശങ്കയും കർഷകർക്കുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *