August 9, 2026

കനൽ പൂക്കൾ” കവിതാ സമാഹാരം പ്രകാശനം ചെയ്തു

0
IMG-20221213-WA00162.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :സജി വയനാട് എഴുതിയ “കനൽ പൂക്കൾ” കവിതാ സമാഹാരം പ്രകാശനം ചെയ്തു. മീനങ്ങാടി കരുണാ ഓഡിറ്റോറിയത്തിൽ വച്ച് സാഹിത്യകാരൻ ഓ.കെ ജോണി ,സജി വയനാടിന്റെ ആദ്യ ഗുരുനാഥ ഭാരതി ടീച്ചർക്ക് കനൽ പൂവ് കവിതാ സമാഹാരം നൽകി പ്രകാശനം ചെയ്തത്.മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .ഇ വിനയൻ ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകൻ ജോർജ് കോര അദ്ധ്യക്ഷത വഹിച്ചു . ഷിബുകുമ്പേമഠം സ്വാഗതവും ,മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബേബി വർഗ്ഗീസ് മുഖ്യ പ്രഭാഷണവും നടത്തി.വയനാട്ടിലെ നിരവധി സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്ന പ്രകാശന ചടങ്ങിന് ഗാന രചയിതാവ് സുധീപ് വരദൂർ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *