November 6, 2026

സ്‌കൂള്‍ കായികമേള ജേതാക്കളെ അനുമോദിച്ചു

0
IMG-20221214-WA00262.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ മെഡല്‍ ജേതാക്കളെ വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ നേടിയ വൈത്തിരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആര്യ സുരേഷിനെയും, കായിക അധ്യാപകരുടെ ലോംഗ് ജംപ് മല്‍സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ മുഹമ്മദ് ഷമീമിനെയുമാണ് ആദരിച്ചത് . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ ദേവസി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എല്‍സി ജോര്‍ജ്ജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ ജ്യോതിദാസ്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ തോമസ്, മെമ്പര്‍മാരായ ഡോളി ജോസ്, ജോഷി വര്‍ഗ്ഗീസ്, പി.ടി എ ഭാരവാഹികളായ കെ.വി ഫൈസല്‍, ഷാജി കുന്നത്ത്, ടി.നാസര്‍ സി.വി വര്‍ഗ്ഗീസ്, സി.പി.അഷ്‌റഫ്, തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *