June 6, 2026

സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി 1.4 കോടി രൂപ കവര്‍ന്ന കേസില്‍ ഒരാള്‍കൂടി പിടിയില്‍

0
IMG_20221223_095128.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം:കര്‍ണാടകയില്‍നിന്നുള്ള സ്വകാര്യ ബസ് തിരുനെല്ലി തെറ്റ് റോഡില്‍ സെപ്റ്റംബര്‍ അഞ്ചിനു പുലര്‍ച്ചെ തടഞ്ഞുനിര്‍ത്തി 1.4 കോടി രൂപ കവര്‍ന്ന കേസില്‍ ഒരാള്‍കൂടി പിടിയില്‍.
കോഴിക്കോട് രാമനാട്ടുകര കുമ്പിയാലകത്ത് മുഹമ്മദ്ഷാഫിയെയാണ്(35) മാനന്തവാടി ഡിവൈഎസ്പി എ.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ രാമനാട്ടുകരയില്‍നിന്നു അറസ്റ്റുചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനാലായി. മലപ്പുറം സ്വദേശിയാണ് കവര്‍ച്ചയ്ക്കു ഇരയായത്. പോലീസ് സ്റ്റിക്കര്‍ പതിച്ച കാറിലെത്തിയ സംഘമാണ് ബംഗളൂരുവില്‍നിന്നു കോഴിക്കോടിനുള്ള ബസ് തടഞ്ഞുനിര്‍ത്തി കവര്‍ച്ച നടത്തിയത്. പണം നഷ്ടപ്പെട്ടയാള്‍ സെപ്റ്റംബര്‍ 12ന് നല്‍കിയ പരാതിയിലാണ് തിരുനെല്ലി പോലീസ് കേസെടുത്തത്. പിന്നീട് കേസ് അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു. പ്രതികളില്‍ നാലു പേരെ കര്‍ണാടകയില്‍  നിന്നാണ് അറസ്റ്റുചെയ്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *