April 25, 2024

സുൽത്താൻ ബത്തേരി എ.ബി.സി.ഡി ക്യാമ്പ് സമാപിച്ചു:774 പേര്‍ക്ക് 1628 സേവനങ്ങൾ ലഭ്യമായി

0
Img 20230106 Wa00092.jpg
ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭയിൽ രണ്ട് ദിവസങ്ങളിലായി നടന്ന എ.ബി.സി.സി ക്യാമ്പ് സമാപിച്ചു. ഫാദർ മത്തായി നൂറനാൽ മെമ്മോറിയല്‍ പാരിഷ് ഹാളില്‍ നടന്ന ക്യാമ്പിൽ 774 പട്ടികവർഗ്ഗക്കാർക്ക് 1628 സേവനങ്ങൾ ലഭ്യമാക്കി. സമാപന സമ്മേളനം ജില്ലാ കളക്ടർ എ.ഗീത ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ രമേശ് അധ്യക്ഷത വഹിച്ചു. 
349 ആധാര്‍ കാര്‍ഡുകള്‍, 135 റേഷന്‍ കാര്‍ഡുകള്‍, 224 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 220 ബാങ്ക് അക്കൗണ്ടുകൾ, 8 ആരോഗ്യ ഇന്‍ഷുറന്‍സ് കാർഡുകൾ, 195 ഡിജിലോക്കർ, ഓണർഷിപ് സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, ഇ-ഡിസ്ട്രിക്കറ്റ്, പെൻഷൻ, തുടങ്ങിയ 497 രേഖകൾ ഉൾപ്പെടെ 1628 സേവനങ്ങളാണ് ക്യാമ്പിലൂടെ ലഭ്യമാക്കിയത്.
ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവിൽ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, സുൽത്താൻ ബത്തേരി നഗരസഭ , പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 
ചടങ്ങിൽ എ.ബി.സി.ഡി നോഡൽ ഓഫീസർ സബ് കളക്ടർ ആർ ശ്രീലക്ഷ്മി മുഖ്യ ത്ഥിയായി. എ.ഡി.എം എൻ.ഐ ഷാജു, ഡെപ്യൂട്ടി കളക്ടർ കെ.അജീഷ്, നഗരസഭാ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്,
നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. എസ്. ലിഷ, നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സൺ ഷാമില ജുനൈസ്, നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സൺ കെ. റഷീദ്, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സൺ ടോം ജോസ്, ഡിവിഷൻ കൗൺസിലർമാരായ സി കെ ആരിഫ്, ഡിവിഷൻ കൗൺസിലർ രാധ രവീന്ദ്രൻ, തഹസിൽദാർ വി.കെ ഷാജി, റ്റി.ഡി.ഒ ജി.പ്രമോദ്, ഡി പി എം ജെറിൻ സി ബോബൻ 
നഗരസഭ സെക്രട്ടറി കെ.എം സെയിനുദ്ദിൻ എന്നിവർ സംസാരിച്ചു
*നഗരസഭയിലെ അക്ഷയാ ഗോത്ര സൗഹൃദ കൗൺഡറുകൾ, മിനി ക്യാമ്പുകൾ വഴി 2390 സേവനങ്ങൾ*
സുൽത്താൻ ബത്തേരി നഗരസഭയിലെ എ.ബി സി.ഡി ക്യാമ്പിൻ മുന്നേ തന്നെ പട്ടികവർഗ്ഗക്കാർക്ക് ആധികാരിക രേഖകളും സേവനങ്ങളും നൽകി നഗരസഭയിലെ അക്ഷയാ ഗോത്ര സൗഹൃദ കൗൺസറുകളും, മിനി ക്യാമ്പുകളും. നഗരസഭയിലെ എട്ട് ഇടങ്ങളിലായി സംഘടിപ്പിച്ച മിനി ക്യാമ്പിലൂടെ 1166 സേവനങ്ങളും, അക്ഷയ കേന്ദ്രങ്ങൾ മുഖേനയുള്ള ഗോത്ര സൗഹൃദ കൗൺഡറുകളിലൂടെ 1224 സേവനങ്ങളടക്കം 2390 സേവനങ്ങൾ പട്ടികവർഗ്ഗ ഉപഭോക്താക്കൾക്ക് ലഭ്യമായി. നഗരസഭയിലെ പ്രധാന എ.ബി.സി.ഡി ക്യാമ്പിൻ്റെ തിരക്ക് നിയന്ത്രിക്കുന്നതിനും, എല്ലാ പട്ടികവർഗ്ഗ വിഭാഗക്കാരുടെയും പങ്കാളിതം ഉറപ്പാകുന്നതിനു വേണ്ടിയാണ് ഉതരം ക്യാമ്പ് സജമാക്കിയത്. നഗരസഭയിലെ ചെതലയം, പഴേരി, ഇരംകൊല്ലി, കുപ്പാടി, പഴുപ്പത്തുർ, പഴേരി, കുട്ടൻപള്ളി, പൂമല എന്നിവടങ്ങളിലാണ് മിനി ക്യാമ്പ് സംഘടിപ്പിച്ചത്. 2022 ഡിസംബർ 7 മുതലാണ് മിനി ക്യാമ്പുകൾ വിവിധയിടങ്ങളിൽ ആരംഭിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *