March 28, 2024

ക്ഷീരകർഷകരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം : ക്ഷീര കർഷക കോൺഗ്രസ്

0
Img 20230106 162757.jpg
കൽപ്പറ്റ :  ക്ഷീരകർഷകരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ക്ഷീര കർഷക കോൺഗ്രസ്     ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 
പാൽ വില വർദ്ധിപ്പിച്ചിട്ടും പ്രയോജനം ക്ഷീര കർഷകർക്ക് ലഭിക്കുന്നില്ലന്നും ഇവർ ആരോപിച്ചു. ക്ഷീരകർഷകരെ  ചൂഷണം ചെയ്യുന്നതിന് കൂട്ടുനിൽക്കുന്ന  ക്ഷീരവികസന വകുപ്പ് ഓഫീസ് ഉപരോധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 
പ്രൈമറി മിൽക്ക് സോസൈറ്റി അസോസിയേഷന്റെ തീരുമാനപ്രകാരം കഴിഞ്ഞ 
ഒക്ടോബർ മാസം മുതൽ പാലിന് ലിറ്ററിന്  നാല്ല്  രൂപ വർദ്ധിപ്പിക്കുകയും ഇതിൽ കർഷകന് ഒരു രൂപ പോലും കൊടുക്കാതിരിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള ക്ഷീര കർഷക കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി.) വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. മിൽമ പാലിന് വില വർദ്ധിപ്പിച്ചപ്പോൾ ലിറ്ററിന് 52 രൂപ നിരക്കിലാണ് വില്ക്കുന്ന വില. എന്നാൽ സൊസൈറ്റികൾ വില്ക്കുന്നത് 56 രൂപക്കാണ്. കാലിത്തീറ്റകൾക്ക് വലിയ കർഷകനെ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ സഹായിക്കൻ ബധ്യതയുളള സൊസൈറ്റികൾ കർഷകനെ വഞ്ചിക്കുകയാണ് . വയനാട് ജില്ലയിലെ സൊസൈറ്റികളിൽ ചിലത് ഇപ്പോഴും 52 രൂപക്ക് തന്നെയാണ് പാൽ വില്ക്കുന്നത്. ക്ഷീര വികസന വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശത്തോടെ നടപ്പാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ ക്ഷീര വികസന വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടറെ വഴിയിൽ തടയുകയും ഓഫീസ് ഉപരോധിക്കുന്ന സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ക്ഷീര കർഷക കോൺഗ്രസ്സ് ഭാരവാഹികൾ   അറിയിച്ചു. 
ജില്ലാ പ്രസിഡണ്ട് എം .ഒ.ദേവസ്സി, 
സംസ്ഥാന സെക്രട്ടറി  ഷാൻ്റി ചേനപ്പാടി, ബ്ലോക്ക് പ്രസിഡണ്ട് സജീവൻ മടക്കിമല, ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മുരളി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *