April 27, 2026

കടുവ ; തിരച്ചിൽ ഊർജിതം

0
IMG-20230113-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി.വാളാട് പുതുശ്ശേരി ഭാഗത്തിറങ്ങി കർഷകനെ ആക്രമിച്ച കടുവക്കായുള്ള തിരച്ചില്‍ ഊർജിതം . നോര്‍ത്ത് വയനാട് ഡി എഫ് ഒ മാര്‍ട്ടിന്‍ ലോവലിന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ. വെള്ളാരംകുന്നിലും സമീപ പ്രദേശങ്ങളിലും വനപാലകര്‍ തിരച്ചില്‍ നടത്തുന്നത്. മുത്തങ്ങയില്‍ നിന്നെത്തിച്ച സുരേന്ദ്രനെന്ന കുങ്കിയാനയും തിരച്ചില്‍ സംഘത്തോടൊപ്പമുണ്ട്. നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചിട്ടുണ്ട്. കടുവ ആക്രമണത്തെ തുടർന്ന് മരിച്ച കർഷകൻ സാലു എന്ന തോമസിൻ്റെ ദാരുണാന്ത്യം പ്രദേശത്ത് സംഘർഷത്തിൽ കലാശിച്ചു. വന മേഖലയല്ലാത്ത ഭാഗത്തെ കടുവാ സാനിധ്യം നാട്ടുകാരെ ആശങ്കയിലാഴ്ത്തിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *