April 27, 2026

വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം : ഭാരവാഹികളെ തിരഞ്ഞെടുത്തു

0
IMG-20230116-WA00242.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ:രണ്ടുദിവസത്തെ വെള്ളമുണ്ട പഞ്ചായത്തു മുസ്ലിം ലീഗ് സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികളായി പി. സി. ഇബ്രാഹിം ഹാജി (പ്രസിഡന്റ് ), മോയി വാരാമ്പറ്റ (ജനറൽ സെക്രട്ടറി )കൊച്ചി ഹമീദ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു. എൻ. മമ്മൂട്ടി നഗറിൽ നടന്ന സമ്മേളനത്തിൽ പി. കെ. അമീൻ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ. കെ. അഹമ്മദ്‌ ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മായിൻ ഹാജി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി യഹ്‌യഖാൻ തലക്കൽ, പടയൻ റഷീദ്, കേളോത് സലീം, സി. പി. മൊയ്‌ദു ഹാജി, തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത് വനിത ലീഗ് ഭാരവാഹികളായി ആതിക്ക ബായി (പ്രസിഡന്റ് ), സൗദ കൊടുവേരി (സെക്രട്ടറി ), സൗദ പീച്ചാംകോട് (ട്രഷറർ )എന്നിവരെയും തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *