April 20, 2024

ആരോഗ്യ മന്ത്രിയും സി.പി.എം. ജില്ലാ സെക്രട്ടറിയും പൊതുസമൂഹത്തോട് മാപ്പ് പറയണം: ജില്ലാ കോൺഗ്രസ് കമ്മിറ്റി

0
Img 20230118 192629.jpg
മാനന്തവാടി  : തൊണ്ടർനാട് പുതുശ്ശേരിയിൽ കടുവ ആക്രമണത്തിൽ മരിച്ച തോമസിന് വയനാട് മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ നൽകിയെന്നും ചികിത്സയിൽ യാതൊരു പിഴവും ഇല്ല എന്നും ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവന മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തോടുള്ള അവഹേളനവും മരിച്ച വ്യക്തിയോടുള്ള അനാധരവുമാണ്. സ്വന്തം വകുപ്പിൻറെയും  മെഡിക്കൽ കോളേജിൻറെയും വീഴ്ച മറച്ചുവെക്കാനാണ് ആരോഗ്യവകുപ്പ് മന്ത്രി ഇത്തരത്തിലുള്ള പ്രസ്താവന ഇറക്കിയത്. ആരോഗ്യവകുപ്പ് മന്ത്രി കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പ് പറയണം. സി.പി.എം. ജില്ലാ സെക്രട്ടറി ഗഗാറിൻ മരിച്ച വ്യക്തിയുടെ കുടുംബത്തെ ആക്ഷേപിക്കുന്ന തരത്തിലാണ് പ്രസ്താവനയിറക്കിയത്. വയനാട് മെഡിക്കൽ കോളേജിൽ യാതൊരുവിധ ചികിത്സാ സംവിധാനങ്ങളുമില്ലാതെ കടുവ ആക്രമണത്തിൽ പരിക്കേറ്റ തോമസിന് ചികിത്സ നൽകാതെ മെഡിക്കൽ കോളേജിൽ നിന്ന് ഒഴിവാക്കി വിടുകയാണ് യഥാർത്ഥത്തിൽ ചെയ്തത്. ഇത് ഗുരുതര വീഴ്ചയാണ്. ഇത് മറച്ചു വെക്കാൻ വേണ്ടിയാണ് സമരം മെഡിക്കൽ കോളേജിലേക്ക് ചില സംഘടനകൾ തിരിച്ച് വിട്ടു എന്ന് പ്രസ്താവനയിറക്കിയത്. കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ തോമസ് രക്തം വാർന്നാണ് മരിച്ചത് എന്ന് മെഡിക്കൽ റിപ്പോർട്ടും ഉണ്ട്. വസ്തുതകൾ ഇതായിരിക്കെ മരിച്ച വ്യക്തിയോട് അനാധരവ് കാണിച്ച് കുടുംബത്തെ അവഹേളിച്ച ആരോഗ്യവകുപ്പ് മന്ത്രിയും സി.പി.എം. ജില്ലാ സെക്രട്ടറിയും കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പ് പറയണമെന്ന് ജില്ലാ കോൺഗ്രസ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിങ് പ്രസിഡണ്ട് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ.പി.സി.സി. ജനറൽ സെക്രട്ടറി ജമീല അലിപ്പറ്റ, അഡ്വ. കെ. ജയന്ത്, ആര്യാടൻ ഷൗക്കത്ത്, അഡ്വ. പി.എം. നിയാസ്, കെ.കെ. അബ്രഹാം, പി.കെ. ജയലക്ഷ്മി, കെ.കെ. വിശ്വനാഥൻ, പി.പി. ആലി, കെ.വി. പോക്കർ ഹാജി, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, അഡ്വ. ടി.ജെ. ഐസക്ക്, നജീബ് കരണി, പോൾസൺ കൂവക്കൽ, അഡ്വ. പി.ഡി. സജി, ഡി.പി. രാജശേഖരൻ, എൻ.എം. വിജയൻ, അഡ്വ. എം. വേണുഗോപാൽ, പി. ശോഭനകുമാരി, അഡ്വ. എൻ.കെ. വർഗീസ്, എക്കണ്ടി മൊയ്തുട്ടി, എൻ.യു. ഉലഹന്നാൻ, അഡ്വ. ആർ. രാജേഷ്‌കുമാർ, കമ്മന മോഹനൻ, ഉമ്മർ കുണ്ടാട്ടിൽ, മാണി ഫ്രാൻസിസ്, പി. സജീവൻ, സരള ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *