April 26, 2026

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു ; സിസേറിയനിലെ പിഴവെന്ന് ആരോപണം

0
IMG-20230119-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്: കമ്പളക്കാട് പ്രസവത്തിനായി സിസേറിയന് വിധേയയായ യുവതി മരിച്ചു . കമ്പളക്കാട് വെള്ളാരം കുനിയിലെ പടിഞ്ഞാറയിൽ സുബൈദയുടെ മകൾ നുസ്റത്ത് (23) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. പുഴക്കം വയൽ സ്വദേശി വൈശ്യൻ വീട്ടിൽ നൗഷാദാണ് ഭർത്താവ്. രാവിലെ  കൽപ്പറ്റ ജനറൽ ആശുപത്രിയിൽ വെച്ച് സിസേറിയനിലൂടെ യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് നുസ്റത്തിനെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ജനറൽ ആശുപത്രിയിൽ സിസേറിയനിൽ സംഭവിച്ച ഗുരുതരമായ പിഴവ് മൂലമാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. പരേതനായ തച്ചം പൊയിൽ കുഞ്ഞി മുഹമ്മദാണ് പിതാവ്. രണ്ടര വയസ്സുകാരൻ മുഹമ്മദ് നഹ് യാൻ  മകനാണ്. എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി പി.സി ഇബ്റാഹിം ഹാജിയുടെ സഹോദരീ പുത്രിയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി ഇന്ന് ഉച്ച കഴിഞ്ഞ് കമ്പളക്കാട് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *