April 25, 2024

എം. എം ജി. എച്ച്. എസ് കാപ്പിസെറ്റ് സ്കൂൾ 42ആം വാർഷികം : സ്വാഗത സംഘം രൂപീകരിച്ചു

0
Img 20230120 100324.jpg
പുൽപ്പള്ളി : കുടിയേറ്റ മേഖലയായ പുൽപ്പള്ളിയിൽ ഗോത്ര വിഭാഗങ്ങൾക്ക് കൂടുതൽ വിദ്യാഭ്യാസ പ്രാധാന്യം നൽകി കൊണ്ട് 1981- ൽ മുതലി മാരൻ എൽ. പി സ്കൂൾ സ്ഥാപിതമായി.
ഇന്ന് മുതലി മാരൻ ഹൈ സ്കൂൾ തലത്തിലേക്ക് ഉയർന്ന് വിദ്യാഭ്യാസ മേഖലയിൽ തുടർച്ചയായി നൂറു മേനി വിജയവുമായി മുന്നേറുമ്പോൾ 42- ആം വാർഷികം മാർച്ച്‌ -31 ന് വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. 
 ഇതിന്റെ മുന്നോടിയായി സ്കൂൾ മാനേജ്മെന്റും , അധ്യാപകരും, പി.ടി.എയും , പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സ്വാഗത സംഘം രൂപീകരിച്ചു. പി. ടി. എ പ്രസിഡണ്ട് രവി താമരക്കുന്നേൽ അധ്യക്ഷ സ്ഥാനം വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ സദൻ ടി.പി സ്വാഗതം ആശംസിച്ചു. വിനോദ് വി. കെ 42-ആം സ്കൂൾ വാർഷിക പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി മോഹൻ കെ. കെ നന്ദി പറഞ്ഞു. തുടർന്ന് സ്വാഗതസംഘം രൂപീകരിച്ചു.
 സ്വാഗതസംഘം കൺവീനർ രാജീവ് പി.ആർ, ജോ : കൺവീനർ എൻ  വി സതീശൻ, ചെയർമാൻ ടി.പി റൈഹാനത്ത്, വൈസ് : ചെയർമാൻ ജോബി ബേബി,എന്നിവരെ തിരഞ്ഞെടുത്തു.
42 – ആം വാർഷിക ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിന് പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി അവസാനം നടത്താൻ തീരുമാനിച്ചു.
പീറ്റർ ഒഴാങ്കൽ, കെ. ജെ ആന്റണി കണ്ടത്തിക്കുടിയിൽ, ബിജു കെ. ഡി, സുമ സി. എം എന്നിവർ പ്രസംഗി ച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *